Saturday, November 28, 2026
Homeഇന്ത്യആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക്...

ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്.

ഡൽഹി: വാട്ട്‌സ്ആപ്പ് വഴി രഹസ്യ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക പ്രവർത്തികൾക്കായുള്ള വാട്ട്‌സ്ആപ്പ് ഉപയോഗം ഒഴിവാക്കാൻ നിർദ്ദേശം. രഹസ്യ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഉപയോഗിക്കുന്നവർ എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്രം അറിയിച്ചു.

ആക്ടീവ് സെഷനുകൾ ദുരുപയോഗം ചെയ്യപ്പെടും എന്ന് മുന്നറിയിപ്പ്. വ്യക്തിഗത അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിനും ഉപയോക്താക്കളുടെ ഐഡന്റിറ്റികൾ ദുരുപയോഗം ചെയ്യുന്നതിനും അത്തരം സെഷനുകൾ ചൂഷണം ചെയ്യപ്പെടുമെന്നും മുന്നറിയിപ്പ്.ഔദ്യോഗിക പ്രസ്താവന പ്രകാരം, സൈബർ കുറ്റവാളികൾക്ക് സ്വകാര്യ സംഭാഷണങ്ങൾ വായിക്കാനും, അക്കൗണ്ട് ഉടമയായി വ്യാജമായി സന്ദേശങ്ങൾ അയയ്ക്കാനും, കോൺടാക്റ്റ് ലിസ്റ്റുകളും ഗ്രൂപ്പ് ചാറ്റുകളും ആക്‌സസ് ചെയ്യാനും, തട്ടിപ്പ്, ഫിഷിംഗ്, സോഷ്യൽ എഞ്ചിനീയറിംഗ് എന്നിവയ്ക്കായി വിവരങ്ങൾ ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് പറയുന്നു.

ഓഫീസ് കമ്പ്യൂട്ടറുകൾ, പൊതു സംവിധാനങ്ങൾ, സൈബർ കഫേകൾ, ഹോട്ടൽ ബിസിനസ് സെന്ററുകൾ, മൂന്നാം കക്ഷികൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയിൽ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിനെതിരെയും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ