Wednesday, November 4, 2026
Homeഇന്ത്യവിമാന സര്‍വീസുകളുടെ ഫ്യുവല്‍ സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ.

വിമാന സര്‍വീസുകളുടെ ഫ്യുവല്‍ സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ.

ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ഫ്യുവല്‍ സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. ആഗോള വിപണിയിലെ എണ്ണവില വ്യതിയാനവും പ്രവര്‍ത്തനച്ചെലവ് ഉയര്‍ന്നതുമാണ് നിരക്ക് കൂട്ടാന്‍ കാരണം. ഒക്ടോബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലും രാവിലെ 11 മണി മുതല്‍ എയര്‍ ഇന്ത്യയിലും നടത്തുന്ന പുതിയ ബുക്കിംഗുകള്‍ക്ക് പരിഷ്‌കരിച്ച നിരക്ക് ബാധകമായിരിക്കും.

പുതിയ നിരക്കനുസരിച്ച് ആഭ്യന്തര സര്‍വീസുകളില്‍ 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് 1,200 രൂപയുമാണ് ഫ്യുവല്‍ സര്‍ചാര്‍ജായി ഈടാക്കുക. അന്താരാഷ്ട്ര സര്‍വീസുകളിലും നിരക്കില്‍ വന്‍ വര്‍ധനയുണ്ട്.

വടക്കേ അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ക്ക് 215 അമേരിക്കന്‍ ഡോളറും, ഓസ്ട്രേലിയയിലേക്ക് 210 അമേരിക്കന്‍ ഡോളറും, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 135 അമേരിക്കന്‍ ഡോളറുമാണ് പരിഷ്‌കരിച്ച സര്‍ചാര്‍ജ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡിഗോയും സമാനരീതിയില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് ഉയര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യയുടെയും തീരുമാനം. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം വര്‍ധിച്ചുവരുന്ന സാമ്പത്തിക ഭാരം താങ്ങാനാണ് ഈ വര്‍ധനയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ