Wednesday, May 13, 2026
Homeഇന്ത്യമുഖ്യമന്ത്രിയായ ശേഷം വിജയ്‍യുടെ ആദ്യ സുപ്രധാന തീരുമാനം: മദ്യശാലകൾക്ക് പൂട്ടിടും; 717 ഔട്ട്ലെറ്റുകൾ പൂട്ടാൻ ഉത്തരവ്.

മുഖ്യമന്ത്രിയായ ശേഷം വിജയ്‍യുടെ ആദ്യ സുപ്രധാന തീരുമാനം: മദ്യശാലകൾക്ക് പൂട്ടിടും; 717 ഔട്ട്ലെറ്റുകൾ പൂട്ടാൻ ഉത്തരവ്.

ചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ഔട്ട്‍ലെറ്റുകൾ) അടച്ചുപൂട്ടും.
സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.

രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്. തമിഴ്നാട്ടിൽ ആകെ 4,765 ടാസ്മാക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 717എണ്ണമാണ് പൂട്ടുന്നത്. മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പായപ്പോൾ തന്നെ മദ്യശാലകളുടെ കണക്കെടുക്കാനുള്ള അനൗദ്യോഗിക നിർദേശം വിജയ് നൽകിയിരുന്നു. പൊതുജനതാല്പര്യാർത്ഥമുള്ള നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.

തമിഴ്നാട്ടിലെ നിലവിലെ നിയമ പ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല. എന്നാൽ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തിയിരിക്കുകയാണ് വിജയ്. മദ്യം കാരണം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്ത്രീകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ്‍യോട് പരാതി പറഞ്ഞിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും ലഭ്യമാകുന്ന വിധത്തിൽ തമിഴ്നാട്ടിൽ മദ്യമൊഴുകുന്നതായും പരാതി ഉയർന്നു.

ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് മദ്യവിൽപ്പനയ്ക്ക് അനുമതിയെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കാതെ പലയിടത്തും വിൽപ്പന നടക്കുന്ന സ്ഥിതിയാണ്. ഇതോടെയാണ് ചട്ടം ലംഘിച്ച് വിൽപ്പന നടത്തുന്ന മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com