Monday, September 21, 2026
Homeഇന്ത്യമോദി "28 പൈസ പ്രധാനമന്ത്രി' : ഉദയനിധി.

മോദി “28 പൈസ പ്രധാനമന്ത്രി’ : ഉദയനിധി.

തമിഴ്നാട് കേന്ദ്രത്തിന് നൽകുന്ന ഓരോ രൂപയ്ക്കും 28 പൈസവീതമാണ് മോദിസര്‍ക്കാര്‍ തമിഴ്നാടിന് സംസ്ഥാന ധനവിഹിതമായി തരുന്നതെന്നും അതുകൊണ്ട് ഇനി നരേന്ദ്രമോദിയെ “28 പൈസ പ്രധാനമന്ത്രി’യെന്ന് വിളിക്കാമെന്നും പരിഹസിച്ച് മന്ത്രിയും തെന്നിന്ത്യന്‍ ചലച്ചിത്രതാരവുമായ ഉദയനിധി സ്റ്റാലിൻ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ധനവിഹിതം വാരിക്കോരി നൽകുന്നു. കേന്ദ്രഫണ്ട് അനുവദിക്കുന്നതിലെ ഇരട്ടത്താപ്പിനെ രൂക്ഷഭാഷയിലാണ് ഉദയനിധി വിമര്‍ശിച്ചത്.

തെരഞ്ഞെടുപ്പ് കാലത്തുമാത്രമാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയം തമിഴ് യുവതയുടെ ഭാവി നശിപ്പിക്കും. ഫണ്ട് നല്‍കുന്നതിലും അടിസ്ഥാനസൗകര്യ പദ്ധതി അനുവദിക്കുന്നതിലും കേന്ദ്രം തമിഴ്നാടിനോട് വിവേചനം കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 19നാണ് വോട്ടെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ