Wednesday, September 23, 2026
Homeസിനിമജോയ് കെ. മാത്യുവിന്റെ ‘എ ത്രെറ്റ് ടു ലൈഫ്’ ഓസ്‌ട്രേലിയയിൽ ചിത്രീകരണം പൂർത്തിയായി.

ജോയ് കെ. മാത്യുവിന്റെ ‘എ ത്രെറ്റ് ടു ലൈഫ്’ ഓസ്‌ട്രേലിയയിൽ ചിത്രീകരണം പൂർത്തിയായി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള ദൃശ്യാവിഷ്കാരം, ജോയ് കെ. മാത്യുവിന്റെ ‘എ ത്രെറ്റ് ടു ലൈഫ്’ ഓസ്‌ട്രേലിയയിൽ ചിത്രീകരണം പൂർത്തിയായി. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം പ്രത്യേക ചടങ്ങുകളോടെ തിയേറ്റർ റിലീസ്

ഒരു കാലത്ത് മനുഷ്യൻ പ്രകൃതിയെ കീഴടക്കുകയാണെന്ന് കരുതി.ഇന്ന്, പ്രകൃതിയുടെ ഓരോ മാറ്റത്തിലും മനുഷ്യൻ തന്നെ തന്റെ ചെയ്തികളുടെ പ്രതിധ്വനി കേൾക്കുകയാണ്.“മനുഷ്യൻ തന്നെയാണ് അവനവനു കുഴി തോണ്ടുന്നത്… അവൻ തന്നെയാണ് സ്വന്തം ചിത ഒരുക്കുന്നത്.”ഈ ചിന്തയിൽ നിന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധത്തെ വേറിട്ടൊരു ദൃശ്യാനുഭവമായി അവതരിപ്പിക്കുന്ന ‘എ ത്രെറ്റ് ടു ലൈഫ് ‘ എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പൂർത്തിയായി.

ആംഫിയുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം പ്രത്യേക ചടങ്ങുകളോടെ ഡോക്യുമെന്ററിയുടെ തിയേറ്റർ റിലീസ് നടത്താനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.അതിന് ശേഷം ഡോക്യുമെന്ററി വിവിധ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.

ഡോനൽ,ടോണി,ക്ലയർ,ടാസോ,ക്ലെം,അനീറ്റ,അലന,പീറ്റർ,ജോയ് കെ.മാത്യു എന്നിവരെ കൂടാതെ ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തിയാണ് ഈ സ്പെഷ്യൽ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.

കാലാവസ്ഥ മാറുന്നതിന്റെ കണക്കുകൾ മാത്രം പറയുന്ന ഒരു ചിത്രം എന്നതിലുപരി, മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രകൃതിയുടെ സ്വഭാവത്തെ എങ്ങനെ മാറ്റിമറിക്കുന്നു, ആ മാറ്റങ്ങൾ ഒടുവിൽ മനുഷ്യന്റെ ജീവിതത്തിലേക്ക് തന്നെ എങ്ങനെ തിരിച്ചെത്തുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്.
മനുഷ്യൻ നിർമ്മിച്ച നഗരങ്ങൾക്കിടയിൽ ചൂട് കൂടുന്നു.മനുഷ്യൻ വരച്ച അതിരുകൾക്കപ്പുറം ദുരന്തങ്ങൾ സഞ്ചരിക്കുന്നു.

ഒരു പ്രദേശത്തെ വരൾച്ച മറ്റൊരിടത്തെ ഭക്ഷണത്തെ ബാധിക്കുന്നു.കടൽ പതുക്കെ കരയോട് ചോദ്യം ചോദിക്കുന്നു.കാടുകൾ കത്തുമ്പോൾ നഷ്ടപ്പെടുന്നത് മരങ്ങൾ മാത്രമല്ല – മനുഷ്യന്റെ തന്നെ സുരക്ഷിതമായ ഭാവിയാണ്.ഒരുപക്ഷേ, പ്രകൃതി മനുഷ്യനോട് പ്രതികാരം ചെയ്യുകയല്ല.മനുഷ്യൻ പ്രകൃതിയോട് ചെയ്തതിന്റെ മറുപടിയാണ് പ്രകൃതി നൽകിക്കൊണ്ടിരിക്കുന്നത്.

മനുഷ്യൻ പ്രകൃതിയെ കീഴടക്കിയെന്ന് കരുതിയ കാലം കഴിഞ്ഞു. ഇന്ന് പ്രകൃതിയിൽ സംഭവിക്കുന്ന ഓരോ മാറ്റവും മനുഷ്യന്റെ തന്നെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയാണ്. മറ്റൊരാളുടെ ജീവിതത്തിന് ഭീഷണിയാകുന്ന എന്തോ ഒന്നല്ല ഇത് – നമ്മൾ തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീഷണിയാണ്. ഈ ആശയമാണ് ‘എ ത്രെറ്റ് ടു ലൈഫ് ‘ പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്.

ഭൂമിയുടെ ചൂടിൽ നിന്ന് മനുഷ്യന്റെ ശ്വാസം വരെ, വെള്ളത്തിന്റെ കുറവിൽ നിന്ന് കടലിന്റെ ഉയരുന്ന തിരകളിലേക്ക്, കത്തുന്ന കാടുകളിൽ നിന്ന് മാറിപ്പോകേണ്ടിവരുന്ന മനുഷ്യജീവിതങ്ങളിലേക്ക് – ഈ പ്രതിസന്ധിയെ ഒരു കാലിക വിഷയമായി കാണാതെ, മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഒരു ചോദ്യം എന്ന നിലയിലാണ് ഡോക്യുമെന്ററി ചിത്രം സമീപിക്കുന്നത്.

അതുകൊണ്ടുതന്നെ ‘എ ത്രെറ്റ് ടു ലൈഫ് ‘ ഒരു മുന്നറിയിപ്പ് മാത്രമല്ല; മനുഷ്യൻ സ്വന്തം ജീവിതത്തോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം കൂടിയാണ്. നാം പ്രകൃതിയെ മാറ്റിക്കൊണ്ടിരിക്കുകയാണോ… അതോ, നമ്മൾ അറിയാതെ നമ്മുടെ തന്നെ ഭാവിയെ മാറ്റിക്കൊണ്ടിരിക്കുകയാണോ?

ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവഹിച്ച അഞ്ചാമത്തെ ഡോക്യുമെന്ററി ചിത്രമാണ് ‘എ ത്രെറ്റ് ടു ലൈഫ്’.75 രാജ്യങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ അണിനിരത്തി നിർമ്മിച്ച് സംവിധാനം ചെയ്ത് ലോക റെക്കോർഡ് നേടിയ ‘സല്യൂട്ട് ദി നേഷൻസ്’, ഓസ്‌ട്രേലിയയിലെ ഒൻപത് വയസ്സുകാരൻ അർഷാൻ അമീർ രചനയും സംവിധാനവും നിർവഹിച്ച് ലോക റെക്കോർഡ് കരസ്ഥമാക്കിയ ‘ജനറേഷൻ ഗ്രീൻ’ എന്നീ ശ്രദ്ധേയമായ രണ്ട് ഡോക്യുമെന്ററികളുടെയും ഛായാഗ്രഹണം നിർവഹിച്ചതും ജോയ് കെ. മാത്യുവാണ്.

‘എ ത്രെറ്റ് ടു ലൈഫ്’ എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിക്കുന്നതിനൊപ്പം ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ആദം കെ. അന്തോണി സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും, ലിൻസൺ റാഫേൽ എഡിറ്റിംഗും, സഞ്ജു സുകുമാരൻ സംഗീതവും നിർവഹിക്കുന്നു.

ജുബിൻ രാജ് – സൗണ്ട് മിക്സിങ്,സി. ആർ. സജയ് – കളറിസ്റ്റ്,ഫിലിപ്പ് ഹ്യൂബ് – പ്രൊഡക്ഷൻ കൺട്രോളർ,ക്ലെയർ – പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്,
ഡേവിസ് ,സിജിൻ – പോസ്റ്റർ ഡിസൈൻ,നിതിൻ നന്ദകുമാർ – അനിമേഷൻ, ആംഫി മീഡിയ – ക്യാമറ & ലൈറ്റ്സ് യൂണിറ്റ്, പി. ആർ. സുമേരൻ – പി. ആർ. ഒ. എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ