കൊച്ചി : ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ നാലാമത് എഡിഷനിൽ മത്സരിക്കുന്ന ചിത്രങ്ങളുടെ പ്രാഥമിക ജൂറി സ്ക്രീനിങ്ങ് തുടരുന്നു.
കഴിഞ്ഞ ദിവസം രണ്ടു സ്ക്രീനുകളിലായി നടന്ന പ്രദർശനത്തിൽ സോഹൻ സീനുലാൽ , ഉത്പൽ വി നായനാർ , ആർ ജെ ഷാൻ , കണ്ണൻ മോഹൻ , ശാലിനി എം ദേവൻ , ലിജീഷ് മുല്ലേഴത്ത് , ഐ ജി മിനി , ടി ആർ ജോർജ്ജ്, സലാം ബാപ്പു , പ്രസാദ് യാദവ് , സത്യൻ കോളങ്ങാട് , മനോജ് അരവിന്ദാക്ഷൻ, നിതിൻ എം എസ് , ബൈജുരാജ് ചേകവർ എന്നിവർ പങ്കെടുത്തു .
മത്സരത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് ശ്രീ. രൺജി പണിക്കർ വിജയാശംസകൾ നേർന്നു .
രണ്ടാം ഘട്ടത്തിലേക്കുള്ള ചിത്രങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുക്കുന്നത് . ഒന്നാംഘട്ടം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് ജനറൽ സെക്രട്ടറി ജി എസ് വിജയൻ അറിയിച്ചു .
ആറ് കേറ്റഗറികളിലായി മത്സരിക്കുന്ന ചിത്രങ്ങളുടെ പൂർണ്ണ ലിസ്റ്റ് അടുത്ത ദിവസങ്ങളിൽ സംഘടനയുടെ സോഷ്യൽമീഡിയ പേജുകളിലും വെബ്സൈറ്റിലും ലഭ്യമാകുന്നതാണ് .
ഫെഫ്ക ഷോർട്ട് ഫിലിം സംബന്ധിച്ച പുതിയ വാർത്തകൾ അറിയാൻ മത്സരാർത്ഥികൾ സംഘടനയുടെ സോഷ്യൽമീഡിയ പേജുകളിലും വെബ്സൈറ്റിലും സന്ദർശിക്കുവാൻ അഭ്യർത്ഥിക്കുന്നു .
ഏറ്റവും മികച്ച ചിത്രത്തിന് ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും സമ്മാനിക്കുന്ന ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ത്യയിലെ ശ്രദ്ധേയമായ ഹ്രസ്വ ചിത്ര മേളയാണ് .
താരസാന്നിധ്യമുള്ള പ്രൗഢഗംഭീരമായ കൊച്ചിയിലെ വേദിയിൽ വെച്ചാവും ഇരുപത്തി അഞ്ചിലേറെ വിജയികൾക്ക് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അവാർഡുകൾ സമ്മാനിക്കുക .



