ഡോ. ശോഭ സതീഷ് ന്റെ ” ഒരു യാത്രികയുടെ പാസ്പോർട്ട് “എന്ന കവിത സമാഹാരം നിയമസഭ പുസ്തകൊത്സവത്തിന് പ്രകാശനം ചെയ്തു. സീനിയർ വെറ്ററിനറി സർജൻ ഡോ. ഷെജി അധ്യക്ഷവഹിച്ച യോഗത്തിൽ, ബഹു: മന്ത്രി ശ്രീ ജി ആർ അനിൽ പ്രകാശനം നിർവഹിച്ചു. പുസ്തകം ഏറ്റുവാങ്ങിയത് നോവലിസ്റ്റും എഴുത്തുകാരിയുമായ ശ്രീമതി ലയന ഗോപിനാഥ് ആണ്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ശ്രീകുമാർ മുഖ്യ അതിഥി ആയിരുന്നു.
ശ്രീ. വിഷ്ണു (വൈസ് പ്രസിഡന്റ്, ആക്സിസ് ബാങ്ക് ) സ്വാഗതം പറഞ്ഞു.
പ്രശസ്ത കവികൾ ആയ ശ്രീ വിനോദ് വൈശാഖി, വിനോദ് വെള്ളായണി എന്നിവർ കവിതകൾ ചൊല്ലിയും, എഴുത്തിനെ കുറിച്ച് അവലോകനം ചെയ്തും ഈ ചടങ്ങ് ഗംഭീരമാക്കി . ശ്രീ. അനിൽ കുറ്റിച്ചിറ, നീർമാതളം പബ്ലിഷേർസ് എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മിഴിവേകി. നീർമാതളം ബുക്സ് ആണ് ഈ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്.