Saturday, September 19, 2026
Homeഅമേരിക്കഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു

ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു

പി പി ചെറിയാൻ

 പി പി ചെറിയാൻ

ന്യൂയോർക്ക്‌ : കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 2.5 മടങ്ങ് വർദ്ധിച്ചു. 2016-ൽ 63 ബില്യൺ ഡോളർ ആയിരുന്നത് കഴിഞ്ഞ വർഷം 151 ബില്യൺ ഡോളറായി ഉയർന്നു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (IFAD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ പണം പ്രവാസികളിൽ നിന്നും ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്.

ആഗോളതലത്തിൽ കഴിഞ്ഞ വർഷം പ്രവാസികളുടെ പണം അയയ്ക്കൽ 728.6 ബില്യൺ ഡോളറിലെത്തി. 2016-ലെ കണക്കുകളുടെ ഇരട്ടിയാണിത്. കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കുന്നുവെന്ന് IFAD വ്യക്തമാക്കി.

ഇന്ത്യയുടെ ആധാർ , യു.പി.ഐ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പണം കൈമാറ്റം വേഗത്തിലാക്കാൻ സഹായിച്ചതായി റിപ്പോർട്ട് പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണം അയയ്ക്കലാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് പ്രധാന പിന്തുണ നൽകുന്നത്.

വാർത്ത: പി പി ചെറിയാൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ