Saturday, September 12, 2026
Homeഅമേരിക്കഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് (നാളെ) - ഒരുക്കങ്ങൾ പൂർത്തിയായി, പഞ്ചാരി മേളത്തോടെ...

ഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് (നാളെ) – ഒരുക്കങ്ങൾ പൂർത്തിയായി, പഞ്ചാരി മേളത്തോടെ തുടക്കം

ജീമോൻ റാന്നി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 9 വരെ ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ (1819 Avenue D, Fresno, TX 77545) നടക്കും.

20 ൽ പരം പ്രതിഭകൾ അണിനിരക്കുന്ന SMT പഞ്ചാരി ബീറ്റ്സിന്റെ ചെണ്ടമേളം  ഫെസ്റ്റിന് ആവേശവും താളവും പകരും.

വിവിധ ഇടവകകളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകൾ ഇതിനോടകം തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.

ഫെസ്റ്റിന്റെ പ്രത്യേക ആകർഷണമായി ഹൂസ്റ്റണിലെ ജനപ്രിയ കലാകാരനായ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന “ദി റെഡീമർ” എന്ന ബൈബിൾ ലഘുനാടകം (മലയാളം)  അരങ്ങേറും. ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തിൽ അണിനിരക്കുന്ന 40ൽ പരം കലാപ്രതിഭകൾ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും

പ്രവേശനം സൗജന്യമാണ്.

മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റൻ മനു പൂപ്പാറയിൽ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുക്കും.

കലാപരിപാടികൾക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതിന്റെ ഭാഗമായി എക്യുമെനിക്കൽ അടുക്കളയും “തട്ടുകട”യും ഒരുക്കിയിട്ടുണ്ട്. കപ്പയും മീൻകറിയും, മലബാർ പൊറോട്ടയും ബീഫ് കറിയും, മസാല ദോശയും ഉൾപ്പെടെയുള്ള വിഭവങ്ങൾ തട്ടുകടയിൽ ലഭ്യമാകും.

കൂടാതെ ചായയും കടിയും  ലഭിക്കുന്ന “ചായക്കട”യും ഫെസ്റ്റിന് നാടൻ രുചിയുടെ വേറിട്ട അനുഭവം നൽകും.

ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി $15, $10 $5 നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകൾ ഒരുക്കിയിട്ടുണ്ട്.

രഞ്ജു രാജ് (വിൻഡ്സർ ഹോം ലെൻഡിങ്) സുനിൽ കോര & പ്രിയൻ ജേക്കബ് (സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമെത്തേരി) ജെയിംസ് ഊലുട്ട് (ഹൂസ്റ്റൺ മോർട്ടഗേജ് ആൻഡ് നാഷണൽ റീയൽറ്റി)  മഗേഷ് മാത്യു & ഫാമിലി (മൗണ്ട് ഒലിവ്  റാൻഞ്ച്) ജെയിംസ് ഈപ്പൻ (AB വേൾഡ് ഫുഡ്) ഷിജോ ചാണ്ടപ്പിള്ള (Speranza ക്രിപ്റ്റോ ക്യാപിറ്റൽ) ബിനു അലക്സ് (ഡ്രീം മേക്കേഴ്‌സ് മോർട്ടഗേജ് ആൻഡ് റീയൽറ്റി ഗ്രൂപ്പ് ) ക്രിസ്റ്റിൻ കല്ലേൽ ഇടക്കുന്നത്ത്‌  (ബ്ലിസ് ട്രാവെൽസ്) അഭിലാഷ് ഡേവിഡ്സൺ & സാജൻ കുളങ്ങര (Steamatic റെസ്റ്റോറേഷൻ, കൺസ്ട്രക്ഷൻ ) ജോർജ്‌ കുട്ടി വടക്കേകൂറ്റ്‌ (ആൽഫ ഹോം എക്സ്പെർട്സ് ), ജീമോൻ റാന്നി (TWFG ഇൻഷുറൻസ്)  ജോയൽ ജേക്കബ് ( വെഡിങ് ഫോട്ടോ വീഡിയോ), “എന്റെ വീട്” ടീം, ആശാ റേഡിയോ (റേഡിയോ പാർട്ണർ),  മൈസൂർ തമ്പി, രാജൻ അങ്ങാടിയിൽ എന്നിവർ സ്പോൺസർമാരായി ഫെസ്റ്റിന്റെ വിജയത്തിനായി സഹായിക്കുന്നു.

ആത്മീയതയും ഇന്ത്യൻ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘാടകർ സ്നേഹപൂർവം സ്വാഗതം ചെയ്തു.

ഫെസ്റ്റിന്റെ വിജയത്തിനായി ICECH കമ്മിറ്റിയും എക്യുമെനിക്കൽ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്:

റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് ( പ്രസിഡന്റ്) : 832-997-9788
റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡണ്ട്)  –281 886 2013
ഷാജൻ ജോർജ് (സെക്രട്ടറി): 832-452-4195
രാജൻ അങ്ങാടിയിൽ (ട്രഷറർ): 713-459-4704
ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ): 832-873-0023
മിൽറ്റ മാത്യു (പ്രോഗ്രാം കോർഡിനേറ്റർ): 832-744-9691

വാർത്ത: ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ