Wednesday, May 13, 2026
Homeഅമേരിക്കഭൂമിയിലെ മാലാഖമാർ : (മെയ്‌ 12) ഇന്ന് രാജ്യാന്തര നഴ്സസ് ദിനം

ഭൂമിയിലെ മാലാഖമാർ : (മെയ്‌ 12) ഇന്ന് രാജ്യാന്തര നഴ്സസ് ദിനം

ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. കരുതലിൻ്റെയും അചഞ്ചലമായ ആത്മസമർപ്പണത്തിൻ്റെയും പര്യായമായി മാറിയ നഴ്‌സുമാർക്ക് ഈ രാജ്യാന്തര നഴ്‌സസ് ദിനത്തിൽ ആദരമർപ്പിക്കുകയാണ്. ആധുനിക നഴ്‌സിങ്ങിൻ്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗ്‌ഗേലിൻ്റെ ജന്മവാർഷിക ദിനമാണ് രാജ്യാന്തര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. അതേസമയം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് രാജ്യാന്തര നഴ്സസ് ദിനത്തിൽ കേരളത്തിലെ ഒരു വിഭാഗം നഴ്സുമാർ.

ലോകമെങ്ങുമുള്ള നഴ്‌സുമാരുടെ അക്ഷീണമായ സേവനത്തെയും പ്രതിജ്ഞാബദ്ധതയെയും കൊണ്ടാടാനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ നഴ്‌സസ് ദിനവും. ക്രിമിയൻ യുദ്ധകാലത്ത് ആരോഗ്യപരിചരണ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴികാട്ടിയായ ഫ്‌ളോറൻസ് നൈറ്റിംഗ്‌ഗേലൻ നഴ്‌സിംഗ് എന്ന പ്രഫഷണൽ വ്യവസ്ഥയ്‌ക്ക് അടിത്തറ പാകിയത്. 1953ൽ ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രഫഷണലുകൾക്ക് അംഗീകാരമായി ഒരു ദിനമെന്ന ആശയം മുന്നോട്ട് വച്ചു.

1974 മുതൽ ഫ്‌ളോറൻസ് നൈറ്റിംഗ്‌ഗേലിൻ്റെ ജന്മദിനമായ മെയ് 12 രാജ്യാന്തര നഴ്‌സസ് ദിനമായി ആചരിച്ച് തുടങ്ങി. ഓരോ വർഷവും നഴ്സസ് ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പ്രമേയം ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് പ്രഖ്യാപിക്കുന്നു. നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവിയാണ് ഈ വർഷത്തെ രാജ്യാന്തര നഴ്സസ് ദിന പ്രമേയം. ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിൻഗേൾ, ‘യുദ്ധഭൂമിയിലെ മാലാഖ’ എന്ന പേരിൽ അറിയപ്പെടുന്ന ക്ലാര ബാർട്ടൻ, ക്രിമിയൻ യുദ്ധകാലത്ത് സ്വന്തം നിലയിൽ മുറിവേറ്റ പട്ടാളക്കാർക്ക് ഭക്ഷണവും മരുന്നും മേരി സീക്കോൾ, അമേരിക്കയിൽ പബ്ലിക് ഹെൽത്ത് നഴ്സിംഗിന് തുടക്കമിട്ട ലിലിയൻ വാൾഡ്, നവജാതശിശു പരിചരണ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന വിർജീനിയ ആപ്ഗർ, നിപ്പ വൈറസ് ബാധ കാലത്ത് രോഗം ബാധിച്ചു. ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ലിനി പുതുശ്ശേരി.

നഴ്‌സിങ് മേഖലയിൽ എന്നും ഓർമിക്കപ്പെടുന്ന പേരുകളാണ്. അതേസമയം രാജ്യാന്തര നഴ്‌സിങ് ദിനത്തിലും അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലാണ് കേരളത്തിലെ ഒരു വിഭാഗം നഴ്‌സുമാർ. സാന്ത്വനത്തിൻ്റെ നനുത്ത സ്പർശവുമായി, നമുക്കിടയിൽ ജീവിക്കുന്ന മണ്ണിലെ മാലാഖമാർക്ക് രാജ്യാന്തര നഴ്സസ് ദിനത്തിൻ്റെ ആശംസകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com