Saturday, May 2, 2026
Homeഅമേരിക്കട്രെൻഡങ്ങ് വൈറൽ: കുട്ടിക്കാല ഓർമകളുടെ ആൽബം തുറന്ന AI ട്രെൻഡിനൊപ്പം ലോക നേതാക്കളും ഇടം പിടിച്ചു

ട്രെൻഡങ്ങ് വൈറൽ: കുട്ടിക്കാല ഓർമകളുടെ ആൽബം തുറന്ന AI ട്രെൻഡിനൊപ്പം ലോക നേതാക്കളും ഇടം പിടിച്ചു

നല്ല കുപ്പായമിട്ട് കുട്ടിക്കാല ഫോട്ടോയെടുക്കാൻ പറ്റാതിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് ജനിച്ചവർക്കും ബ്ലാക്ക് ആൻഡ് വൈറ്റ് അന്യമായ ന്യൂ ജെൻ പിള്ളേർക്കും ഒരുപോലെ കൗതുകമാവുകയാണ് പുതിയ ചൈൽഡ്ഹുഡ് സെൽഫ് പോർട്രെയിറ്റ് ട്രെൻഡ്. എല്ലാ തലമുറകളും കൗതുകത്തിലേക്ക് ഊളിയിട്ടതോടെ ട്രെൻഡങ്ങ് വൈറലായി. ചാറ്റ് ജിപിറ്റിയും ഗൂഗിൾ ജെമിനിയുമുൾപ്പെടെയുള്ള എഐ ടൂൾസ് ഉപയോഗിച്ച് ഏറെ വൈകാരിക ബന്ധം തോന്നിപ്പിക്കുന്ന കുട്ടിച്ചിത്രങ്ങളാണ് ഇന്റർനെറ്റിൽ പാറിപ്പറക്കുന്നത്.

ഗൃഹാതുരത്വം സ്ഫുരിക്കുന്ന സ്റ്റുഡിയോ സ്റ്റൈൽ ഫോട്ടോകളാണ് ഫീഡുകളിൽ. വിശദമായ പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഫോട്ടോകൾ അപ്ലോഡ് ചെയ്താണ് കുട്ടിക്കാലത്തേക്ക് എഐയുടെ കൈപിടിച്ച് പലരും നടക്കുന്നത്. ഇതൊരു ഡിജിറ്റൽ സെൽഫ് റിഫ്ലക്ടിങ് എക്സർസൈസ് ആയാണ് പലരും കാണുന്നത്.

ലോകനേതാക്കളുടെ കുട്ടിക്കാലം കാണിക്കുന്ന ഒരു വിഡിയോയും ശ്രദ്ധയാകർഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണൾഡ് ട്രംപ്, വ്ലാദിമിർ പുടിൻ, കിം ജോങ് ഉൻ, ഷി ജിൻ പിങ് തുടങ്ങിയ നേതാക്കളുടെയെല്ലാം കുട്ടി വേർഷനുകളാണ് ട്രെൻഡാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com