Wednesday, April 29, 2026
Homeഅമേരിക്കകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. നിരവധി ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു.

ആക്രമണത്തിൽ വിമാനത്താവളത്തിന്‍റെ റഡാർ സംവിധാനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും ഉടൻ സ്ഥലത്തെത്തി നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറാന്‍റെ ആക്രമണത്തിൽ അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് പരിക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി.

ആണവ നിലയങ്ങളും സ്റഅരീൽ പ്ലാന്റുകളും ആക്രമിച്ചതിന് ഇസ്രയേലിലേക്കും ഗൾഫ് മേഖലയിലേക്കും ഇറാന്റെ കനത്ത ആക്രമണൺ തുടരുകയാണ്. യു.എ.ഇയിലെ ഏറ്റഴും പ്രധാന വ്യാപാര – ലോജിസ്റ്റിക്സ് – വ്യവാസായ ഹബ്ബായ കെസാദിന് സമീപമാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. ഇവരുടെ പരിക്ക് നേരിയതും ഗുരുതരമല്ലാത്തതുമാണ്.

ഗൾഫിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുകയാണ് ഇറാൻ, ഒമാനിലെ സലാല തുറമുഖത്തിന് നേരെ പാഞ്ഞെത്തിയത് രണ്ട് ഡ്രോണുകൾ. ക്രെയിൻ സംവിധാനത്തിന് സമീപം സ്ഫോടനമുണ്ടായി. ഒരാൾക്ക് പരിക്കേറ്റു

സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ഒരു എഫ് 16 യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതായും ഇറാൻ അവകാശപ്പെട്ടു.

ഊർജ കേന്ദ്രങ്ങൾ ആഖ്രമിക്കില്ലെന്ന ഉറപ്പിനിടയിൽ ഇന്നലെ രാത്രിയിൽ 3 ആണവ നിലയങ്ങളും സ്റിറീൽ പ്ലാന്റുകളും ആഖ്രമിച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ബുഷഹർ ആണവ നിലയം മൂന്ന് തവണയാണ് ആക്രമിക്കപ്പെട്ടത്. ആണവ വികിരണം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com