Saturday, November 28, 2026
Homeഅമേരിക്കഷാർലറ്റിൽ കേരളപ്പിറവി ആഘോഷം; മലയാളത്തനിമ നിറഞ്ഞ കലാവിരുന്ന്

ഷാർലറ്റിൽ കേരളപ്പിറവി ആഘോഷം; മലയാളത്തനിമ നിറഞ്ഞ കലാവിരുന്ന്

തോമസ് സ്റ്റീഫൻ 
തോമസ് സ്റ്റീഫൻ 
ഷാർലറ്റ് (നോർത്ത് കാരലൈന): കേരളത്തിൻ്റെ സാംസ്കാരിക പൈതൃകവും മലയാളത്തിൻ്റെ തനിമയും വിളിച്ചോതി വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയുഎംസി) ഷാർലറ്റ് പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ നവംബർ 21ന് കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. സംഗീതവും നൃത്തവും നാടകവും ചെണ്ടമേളവും സമന്വയിച്ച ആഘോഷവും പ്രവാസി മലയാളികളുടെ സാംസ്കാരിക സംഗമമായി മാറി.
സാജു തുരുത്തേൽ, എൽദോ പോൾ, ഷാജി പീറ്റർ, ജോൺ പീറ്റേഴ്‌സ്, സിബി ജേക്കബ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. എൽദോ പോൾ സ്വാഗതം ആശംസിച്ചു.
സ്മിത ഭാസി സഞ്ജീവിന് ആദരം
49-അമ്മത് മിസിസ് യൂണിവേഴ്‌സ് 2026 മത്സരത്തിൽ അവസാന 25 മത്സരാർത്ഥി ഇടം നേടുകയും ‘മിസിസ് യൂണിവേഴ്‌സിറ്റി പേഴ്സണാലിറ്റി’ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്‌ത സ്മിത ഭാസി സഞ്ജീവിൻ്റെ ചടങ്ങിൽ മുഖ്യാതിഥിയായി ആദരിച്ചു. സാജു തുരുത്തേൽ, ഷാജി പീറ്റർ, എൽദോ പോൾ, ജോൺ പീറ്റേഴ്സ് എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.
ആഘോഷങ്ങൾക്ക് പിന്തുണ നൽകിയ ജോൺ പീറ്റേഴ്‌സ്, ജോർജ് ജോസഫ്, ഷാജി പീറ്റർ, എൽദോ പോൾ എന്നിവരുൾപ്പെടെയുള്ള സ്‌പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു
പീറ്റർ കോരത്തിൻ്റെയും സംഘത്തിൻ്റെയും സംഘഗാനം, അനു ജോസിൻ്റെയും സംഘത്തിൻ്റെയും നൃത്തം, രുഗ്മിണി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘കറുകറെ കാർമുകിൽ’ മോഹിനിയാട്ടം എന്നിവ ആഘോഷത്തിന് മാറ്റേകി.
സമൂഹമാധ്യമങ്ങളുടെ സ്വാധീനം പ്രമേയമാക്കി ഷാജി പീറ്ററും സംഘവും അവതരിപ്പിച്ച ‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന ഹാസ്യനാടകവും വീണ ശബരീഷിൻ്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച ‘ഏകലവ്യൻ’ നൃത്തനാടകവും ശ്രദ്ധേയമായി.
ട്രയാഡ് പ്രൊവിൻസിൽ നിന്നുള്ള ലിജി ശ്രീജേഷ്, അഞ്ജനി ശ്രീനിവാസൻ ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിൽ നൃത്താവതരണങ്ങൾ, യുഗ്മഗാനങ്ങൾ, സംഘനൃത്തങ്ങൾ, കുട്ടികളും മുതിർന്നവരും കേരളീയ വേഷവിധാനങ്ങളോടെ അണിനിരന്ന ഫാഷൻ ഷോ എന്നിവ ആഘോഷത്തിന് മിഴിവേകി.
ജിനക്സും രേണുക രാഹുലും അവതാരകരായി. ഷിബി നന്ദി രേഖപ്പെടുത്തി. ഷാർലറ്റ് പഞ്ചാരിമേളം കൂട്ടായ്മയുടെ ചെണ്ടമേളത്തോടെ തനത് കേരളീയ വിഭവങ്ങളൊരുക്കിയ വിരുന്നോടെയും ആഘോഷങ്ങൾക്ക് സമാപനമായി.
പ്രവാസലോകത്ത് മലയാളഭാഷയും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനും മലയാളികൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി കേരളപ്പിറവി ആഘോഷം മാറി.
1995-ൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ആഗോള സംഘടനയാണെന്നും മലയാള ഭാഷയുടെയും സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും സംഘടന നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും വെൽഡ് മലയാളി കൗൺസിൽ ഒസിഐ ഫോറം ഗ്ലോബൽ എല്ലാം സാജു തുരുത്തേൽ പറഞ്ഞു.
വാർത്ത : തോമസ് സ്റ്റീഫൻ 
RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ