Wednesday, November 18, 2026
Homeഅമേരിക്കആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞ വിശുദ്ധ കന്യകമറിയത്തിൻറെ ജീവിതം മാതൃകയാക്കണം റവ. ജെയിംസ് കെ. ജോൺ

ആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞ വിശുദ്ധ കന്യകമറിയത്തിൻറെ ജീവിതം മാതൃകയാക്കണം റവ. ജെയിംസ് കെ. ജോൺ

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം നവംബർ 17 ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹപ്രദമായി സമാപിച്ചു. ക്രിസ്മസ് ആഗമനകാലത്തിന്റെ ആത്മീയ ചൈതന്യത്തിൽ നടന്ന യോഗത്തിൽ ടെക്സസിലെ ലബ്ബക്കിൽ നിന്നുള്ള വചന പണ്ഡിതനും സുവിശേഷ പ്രസംഗീകനുമായ റവ. ജെയിംസ് കെ. ജോൺ മുഖ്യസന്ദേശം നൽകി.

ലോകത്തെ മാറ്റിമറിച്ച ഒരു കൂടിക്കാഴ്ച” (Mary’s Discoveries – An Encounter That Changed the World) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹം വചനപ്രഭാഷണം നിർവഹിച്ചത്. ആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ വിശുദ്ധ കന്യകമറിയത്തിന് സാധിച്ചതുപോലെ, വിശ്വാസികളുടെ ജീവിതത്തിലും ദൈവവുമായുള്ള ഒരു വ്യക്തിപരമായ അനുഭവം ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗബ്രിയേൽ ദൂതന്റെ പ്രത്യക്ഷത, ദൈവത്തിന്റെ ശാശ്വതമായ പദ്ധതികൾ, വാഗ്ദാനങ്ങളുടെ വിശ്വസ്തത, അപരിമിതമായ ദൈവശക്തി എന്നിവയെക്കുറിച്ചുള്ള ആഴമേറിയ ചിന്തകൾ യോഗത്തിൽ പങ്കുവെക്കപ്പെട്ടു.

ദൈവത്തിന് നൽകേണ്ടതിനെക്കാൾ കൂടുതൽ പ്രാധാന്യം നാം പലപ്പോഴും മാമോന് നൽകുന്നു. നല്ല വിലയുള്ള മദ്യക്കുപ്പികൾ അഞ്ഞൂറോ ആയിരമോ ആയിരത്തഞ്ഞൂറോ ഡോളർ കൊടുത്ത് വാങ്ങാൻ നമുക്ക് മടിയില്ല. എന്നാൽ ദൈവസന്നിധിയിൽ വന്ന് കാണിക്ക അർപ്പിക്കുമ്പോൾ ഒരു ഡോളർ കൊടുക്കണോ രണ്ടുഡോളർ കൊടുക്കണോ എന്ന് ആലോചിച്ച് നാം മടിച്ചുനിൽക്കുന്നു. ഇത് നമ്മുടെ ജീവിതത്തിലെ മുൻഗണനകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണ്.

ശാശ്വതമായ ദൈവികപദ്ധതികളെക്കാൾ താൽക്കാലികമായ ലോകസുഖങ്ങൾക്ക് നാം പ്രാധാന്യം നൽകുമ്പോൾ നമ്മുടെ ജീവിതക്രമം തന്നെ മാറിപ്പോകുന്നു. ഇവിടെയാണ് മറിയം നമുക്ക് ഒരു മാതൃകയാകുന്നത്.അച്ചൻ തന്റെ സന്ദേശം ഉപസംഹരിച്ചു

സി. വി. സാമുവൽ (ഡിട്രോയിറ്റ്, മിഷിഗൺ) യോഗത്തിന് ആമുഖവും സ്വാഗതവും കേരളത്തിൽ നിന്നും അമേരിക്കയിൽ കുടിയേറി നവംബർ 17 നു 53 വർഷം പൂർത്തീകരിക്കുന്ന ഐ പി ൽ കോഡിനേറ്റർ ടി. എ. മാത്യുവിന്  (ഹ്യൂസ്റ്റൺ)ആശംസകളും നേർന്നു. ജോൺ മാത്യു അമ്പോറ്റി (ഡാളസ്, ടെക്സസ്) പ്രാരംഭ പ്രാർത്ഥനയ്ക്കും, സിസിലറ്റ് ജെയിംസ് (ലബ്ബോക്ക്, ടെക്സസ്) വേദപാഠ വായനയ്ക്കും നേതൃത്വം നൽകി. എം. വി.വർഗീസ് (അച്ചൻകുഞ്ഞ്) (ന്യൂയോർക്ക്) മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു.

ടി. എ. മാത്യു (ഹ്യൂസ്റ്റൺ, ടെക്സസ്) നന്ദിയും അറിയിപ്പുകളും നിർവ്വഹിച്ചു. ഹ്യൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ചിലെ റവ. കെ. ബി. കുരുവിളയുടെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം പര്യവസാനിച്ചു. ഷിജു ജോർജ് (ഹ്യൂസ്റ്റൺ), ജോസഫ് ടി. ജോർജ് രാജു (ഹ്യൂസ്റ്റൺ) എന്നിവർ പ്രാർത്ഥനാ യോഗത്തിന് സാങ്കേതിക സഹായങ്ങൾ നൽകി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ