Saturday, November 14, 2026
Homeഅമേരിക്കഎയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിക്കുന്ന ആശയവിനിമയ തകരാർ: അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു

എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിക്കുന്ന ആശയവിനിമയ തകരാർ: അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു. എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവയ്ക്കുന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. രാജ്യത്തുടനീളമുള്ള വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിക്കുന്ന ഒരു ആശയവിനിമയ തകരാറിനെ തുടർന്നാണ് നീക്കമെന്ന് FAA വ്യക്തമാക്കി. നെറ്റ്‌വർക്ക് റൗട്ടറുകളിലെ പ്രശ്‌നമാണ് രാജ്യവ്യാപകമായി ഉണ്ടായ തടസ്സങ്ങൾക്ക് കാരണമെന്നാണ് സൂചന.

2023 ജനുവരിയിലാണ് അവസാനമായി രാജ്യവ്യാപകമായി ഒരു ഗ്രൗണ്ട് സ്റ്റോപ്പ് ഉണ്ടായത്. അന്ന് ഒരു നോട്ടിഫിക്കേഷൻ സിസ്റ്റം തകരാറിലായിരുന്നു. അതിനുമുമ്പ്, 2001 സെപ്റ്റംബർ 11 ലെ ആക്രമണങ്ങൾക്ക് ശേഷമാണ് രാജ്യവ്യാപകമായി അവസാനമായി ഗ്രൗണ്ട് സ്റ്റോപ്പ് പുറപ്പെടുവിച്ചത്. പൈലറ്റുമാർക്ക് എയർ ട്രാഫിക് കൺട്രോൾ (ATC) ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന റേഡിയോ ആശയവിനിമയ സംവിധാനം ശരിയായി പ്രവർത്തിക്കാതെ വരുമ്പോഴാണ് ‘ഫ്രീക്വൻസി തടസ്സം’ ഉണ്ടാകുന്നത്.

സൈബർ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞെങ്കിലും, സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി മേധാവി മാർക്ക്വെയ്ൻ മുള്ളിൻ മാധ്യമങ്ങളോട് പറഞ്ഞു. 7,000-ത്തിലധികം വിമാന സർവീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ