Tuesday, November 10, 2026
Homeഅമേരിക്കയു.എസ് സഭയിലേക്ക് മൈക്കിൾ ബൗംഗാർട്നർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

യു.എസ് സഭയിലേക്ക് മൈക്കിൾ ബൗംഗാർട്നർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

പി പി ചെറിയാൻ

 പി പി ചെറിയാൻ

വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭയിലേക്ക് തിങ്കളാഴ്ച നടന്ന വോട്ടെണ്ണിലിൽ ഈസ്റ്റേൺ വാഷിംഗ്ടണിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കിൾ ബൗംഗാർട്നർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരത്തിൽ 51.7% വോട്ടുകൾ നേടിയാണ് സ്പോക്കെയ്നിൽ നിന്നുള്ള ബൗംഗാർട്നർ ജയിച്ചുകയറിയത്. എതിർസ്ഥാനാർഥിയായ ഡെമോക്രാറ്റ് പ്രതിനിധി കർമേല കോൺറോയി 47.9% വോട്ടുകൾ നേടി.

കഴിഞ്ഞ 30 വർഷത്തിനിടയിൽ ഈ മണ്ഡലത്തിൽ ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥി നടത്തുന്ന ഏറ്റവും മികച്ച മുന്നേറ്റത്തിനാണ് ഇത്തവണ മണ്ഡലം സാക്ഷ്യം വഹിച്ചത്. തുടക്കത്തിൽ ഇരുസ്ഥാനാർഥികളും തമ്മിൽ 1 ശതമാനത്തിന്റെ മാത്രം വ്യത്യാസമായിരുന്നെങ്കിലും അവസാനഘട്ട വോട്ടെണ്ണലിൽ ബൗംഗാർട്നർ മുൻതൂക്കം ഉറപ്പിക്കുകയായിരുന്നു. 2024-ലാണ് അദ്ദേഹം ആദ്യമായി യു.എസ് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ