പി പി ചെറിയാൻ
ഡാളസ് /കൊച്ചി: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ (CCRC) പത്താം വാർഷികത്തിലേക്ക് കടക്കുന്നു. 2016 നവംബർ 1-ന് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം, കാൻസർ ചികിത്സ, രോഗനിർണയം, ഗവേഷണം, രോഗീപരിചരണം എന്നീ മേഖലകളിൽ സമഗ്രമായ സേവനങ്ങളാണ് ഉറപ്പാക്കുന്നത്.
പത്താം വാർഷികാഘോഷ പരിപാടി 2026 ഒക്ടോബർ 31-ാം തീയതി വൈകീട്ട് 6.30 മണിക്ക് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വെച്ച് നടക്കും. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ ഗഫൂർ മുഖ്യതിഥിയായി പങ്കെടുക്കും.ഡാലസിൽ നിന്നുള്ള പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധൻ ഡോ എം വി പിള്ള മുഖ്യ പ്രഭാഷണം നടത്തും
കഴിഞ്ഞ പത്ത വർഷത്തെ പ്രവർത്തനങ്ങൾ സ്മരിക്കുന്നതിനും ഭാവിയിലെ ലക്ഷ്യങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനുമാണ് ഈ വാർഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സി.സി.ആർ.സി ഡയറക്ടർ ഡോ. പി. ജി. ബാലഗോപാൽ അറിയിച്ചു.



