Monday, September 28, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | ഫെബ്രുവരി 16 | തിങ്കൾ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | ഫെബ്രുവരി 16 | തിങ്കൾ ✍ കപിൽ ശങ്കർ

🔹സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. 19 മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും നി​ർ​ത്തി​വ​യ്‌​ക്കും.ശ​മ്പ​ള ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​ർ. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ളാ​യി സ​മ​ര​രം​ഗ​ത്തു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് കെ​ജി​എം​സി​ടി​എ അ​റി​യി​ച്ചു.

🔹ജ​ലാ​ശ​യ​ങ്ങ​ളി​ലെ മു​ങ്ങി​മ​ര​ണ​മൊ​ഴി​വാ​ക്കാ​ൻ പ്രാ​യ​ഭേ​ദ​മെ​ന്യേ നീ​ന്ത​ൽ അ​ഭ്യ​സി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ നീ​ന്തി​ക്ക​യ​റി പു​തു​ച​രി​ത്രം ര​ചി​ച്ച് 184പേ​ർ. ഇ​ന്ന​ലെ രാ​വി​ലെ ചേ​ർ​ത്ത​ല വ​ട​ക്കും​ക​ര അ​മ്പ​ല​ക്ക​ട​വി​ൽ​നി​ന്നു വൈ​ക്കം കാ​യ​ലോ​ര ബീ​ച്ച് വ​രെ​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 184 പേ​ർ ഒ​രു​മി​ച്ച് നീ​ന്തി​യ​ത്.ഇ​തി​ൽ ആ​റു​വ​യ​സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് നി​സാ​ൻ , എ​ട്ട് വ​യ​സു​കാ​രി ഐ​സ​മ​റി​യയു​മ​ട​ക്കം പ​ത്ത് വ​യ​സി​ൽ താ​ഴെ​യു​ള്ള 34 കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും വ​നി​ത​ക​ളു​മാ​യി 49 പേ​രു​മു​ണ്ടാ​യി​രു​ന്നു. 184 പേ​ർ ആ​വേ​ശ​ക​ര​മാ​യി വൈ​ക്കം തീ​ര​ത്തേ​ക്ക് നീ​ന്തി​ക്ക​യ​റു​മ്പോ​ൾ വ​ൻ ജ​നാ​വ​ലി ക​ര​ഘോ​ഷം മു​ഴ​ക്കി ആ​വേ​ശ​ത്തി​ര തീ​ർ​ത്തു.മു​ഹ​മ്മ​ദ് നി​സാ​നും ഐ​സ മ​റി​യ​വും ഒ​രു വ​ർ​ഷ​മാ​യി നീ​ന്ത​ൽ അ​ഭ്യ​സി​ച്ചു വ​രി​ക​യാ​ണ്. എ​ഫ്എ​സി​ടി​യി​ൽ നി​ന്നും 12 വ​ർ​ഷം മു​മ്പ് വി​ര​മി​ച്ച എ​ഴു​പ​തു​കാ​ര​നാ​യ സ്റ്റാ​ൻ​ലി ജോ​സ​ഫാ​യി​രു​ന്നു നീ​ന്തി​യ​വ​രി​ൽ പ്രാ​യ​ത്തി​ൽ മു​തി​ർ​ന്ന​യാ​ൾ. മൂ​ന്നു വ​ർ​ഷ​മാ​യി സ്റ്റാ​ൻ​ലി ജോ​സ​ഫ് നീ​ന്ത​ൽ അ​ഭ്യ​സി​ക്കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 7.45ന് ​അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മ നീ​ന്ത​ൽ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. 9.45ന് ​വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലെ​ത്തി​യ നീ​ന്ത​ൽ താ​ര​ങ്ങ​ളെ വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ വ​ര​വേ​റ്റു.കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മു​ങ്ങി​മ​ര​ണം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് 17 വ​ർ​ഷ​മാ​യി പെ​രി​യാ​റി​ൽ സൗ​ജ​ന്യ​മാ​യി നീ​ന്ത​ൽ അ​ഭ്യ​സി​പ്പി​ച്ചുവ​രു​ന്ന​തെ​ന്ന് പ​രി​ശീ​ല​ക​ൻ സ​ജി വാ​ള​ശേ​രി പ​റ​ഞ്ഞു. ഒ​രേ​സ​മ​യം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ശീ​ല​നം നേ​ടാ​നാ​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​ശീ​ല​നകേ​ന്ദ്രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​ത്ത​രം നീ​ന്ത​ൽ പ​രി​ശീ​ല​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സ​ജി വാ​ള​ശേ​രി​പ​റ​ഞ്ഞു.

🔹ആ​​​റു ല​​​ക്ഷം ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ല്കു​​​ന്ന ‘സ​​​ർ​​​വം എ​​​ഐ മ​​​യം’ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് ഐ​​​ടി ക്ല​​​ബു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു പ​​​രി​​​ശീ​​​ല​​​നം. ജൂ​​​ണ്‍ 30 വ​​​രെ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള മൊ​​​ഡ്യൂ​​​ൾ എ​​​ഐ​​​യു​​​ടെ ഗു​​​ണ​​​ങ്ങ​​​ൾ​​​ക്കും ദോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും തു​​​ല്യ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്നു. മ​​​നു​​​ഷ്യ ബു​​​ദ്ധി​​​ക്കു സ​​​മാ​​​ന​​​മാ​​​യി ചി​​​ന്തി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​നും യ​​​ന്ത്ര​​​ങ്ങ​​​ളെ പ്രാ​​​പ്ത​​​മാ​​​ക്കു​​​ന്ന മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യെ​​​ക്കു​​​റി​​​ച്ച് ല​​​ളി​​​ത​​​മാ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​ണു പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കു​​ക.സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ളി​​​ലെ എ​​​ഐ സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ക്ഷി​​​ക​​​ളെ​​​യും ചെ​​​ടി​​​ക​​​ളെ​​​യും തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും, മ​​​റ്റു ഭാ​​​ഷ​​​യി​​​ലെ ബോ​​​ർ​​​ഡു​​​ക​​​ൾ ത​​​ത്സ​​​മ​​​യം മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്കു വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നും ര​​​ക്ഷി​​​താ​​​ക്ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കും. എ​​​ഐ ടൂ​​​ളു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ചെ​​​യ്യാ​​​വു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും.
എ​​​ഐ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ക്കു​​​ന്ന ഡീ​​​പ്പ് ഫേ​​​ക്ക് വീ​​​ഡി​​​യോ​​​ക​​​ൾ, വ്യാ​​​ജ ചി​​​ത്ര​​​ങ്ങ​​​ൾ, ശ​​​ബ്ദ​​​ങ്ങ​​​ൾ എ​​​ന്നി​​​വ തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലെ വ്യാ​​​ജ​​​വാ​​​ർ​​​ത്താ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ എ​​​ങ്ങ​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​മെ​​​ന്നും, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മ​​​ര്യാ​​​ദ​​​ക​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​ബോ​​​ധം ന​​​ൽ​​​കും. കൈ​​​റ്റ് വി​​​ക​​​സി​​​പ്പി​​​ച്ച ‘സ​​​മ​​​ഗ്ര പ്ല​​​സ് ലേ​​​ണിം​​​ഗ് റൂം’ ​​​പോ​​​ലു​​​ള്ള എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത വി​​​ദ്യാ​​​ഭ്യാ​​​സ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും.

🔹ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ആ​​​​യി​​​​രം രോ​​​​ഗി​​​​ക​​​​ള്‍ക്ക് അ​​​​ഞ്ച് വ​​​​ര്‍ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ സൗ​​​​ജ​​​​ന്യ ഡ​​​​യ​​​​ലി​​​​സി​​​​സ് ന​​​​ല്‍കാ​​​​ന്‍ ചെ​​​​ത്തി​​​​പ്പു​​​​ഴ ഐ​​​​സ​​​​ക് ആ​​​​ൻ​​​​ഡ് റോ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ആ​​​​ശു​​​​പ​​​​ത്രി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റു​​​​മാ​​​​യി ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി.
ഈ ​​​​ആ​​​​വ​​​​ശ്യ​​​​ത്തി​​​​ലേ​​​​ക്കാ​​​​യി ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് അ​​​​ന്ത​​​​ര്‍ദ്ദേ​​​​ശീ​​​​യ നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ര​​​​ണ്ട് ഡ​​​​യാ​​​​ലി​​​​സി​​​​സ് മെ​​​​ഷി​​​​നു​​​​ക​​​​ള്‍ സം​​​​ഭ​​​​ാവ​​​​ന​​​​യാ​​​​യി ന​​​​ല്‍കി. 2011 മു​​​​ത​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ കാ​​​​ര്‍ഷി​​​​ക ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍ ഈ ​​​​ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ സ​​​​ജീ​​​​വ​​​​മാ​​​​ണ്. ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള ആ​​​​ദ്യ ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണ് ഈ ​​​​സം​​​​രം​​​​ഭം. ഓ​​​​രോ വ​​​​ര്‍ഷ​​​​വും ഇ​​​​രു​​​​നൂ​​​​റു​​​​പേ​​​​ര്‍ക്കു വീ​​​​തം അ​​​​ഞ്ചു​​​​വ​​​​ര്‍ഷം കൊ​​​​ണ്ട് 1000 പേ​​​​ര്‍ക്ക് ഡ​​​​യാ​​​​ലി​​​​സി​​​​സ് ന​​​​ല്‍കാ​​​​ണ് പ​​​​ദ്ധ​​​​തി.

🔹കു​മ​ര​കം റോ​ഡി​ൽ ചൂ​ള​പ്പ​ടി​യി​ൽ ഏ​താ​നും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ. ആ​ദ്യം കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞും 10 മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​മാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​താ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം.കാ​ർ ഡ്രൈ​വ​ർ എ​റ​ണാ​കു​ളം സ്വ​ദേ​ശി ലി​നോ പ​രി​ക്കു​ക​ളി​ല്ലാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട സ​മ​യ​ത്ത് എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും വ​രാ​തി​രു​ന്ന​താ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. കാ​റി​ടി​ച്ച് 11 കെ​വി ലൈ​നി​ലെ പോ​സ്റ്റ് ഒ​ടി​ഞ്ഞ​തോ​ടെ കു​മ​ര​ക​ത്തി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​യി.കാ​റ​പ​ക​ടം ന​ട​ന്ന​തി​നു പി​ന്നാ​ലെ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നായ ആര്യട് സ്വദേശി ജിതിന് (33) ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റു. ഇയാളെ കു​മ​ര​കം പോ​ലീ​സെത്തി പോ​ലീ​സ് ജീ​പ്പി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​ത്തു​നി​ന്നു കോ​ട്ട​യം പ​ന​ച്ചി​ക്കാ​ടി​ന് ബൈ​ക്കി​ൽ കൊ​ച്ചു​കു​ട്ടി​യു​മാ​യി പോ​യ ദ​മ്പ​തി​ക​ളു​ടെ ബൈ​ക്കി​ലാ​യി​രു​ന്നു അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്കി​ടി​ച്ച​ത്. ദന്പതികളും കുട്ടിയും ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷപ്പെട്ടു.

🔹റോ​ഡി​ന്‍റെ വ​ഴി​മു​ട​ക്കി​യാ​യി തൊ​ണ്ടി മു​ത​ലു​ക​ൾ. ഇ​വ അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. പേ​യാ​ട് – വി​ള​പ്പി​ൽ​ശാ​ല – വെ​ള്ള​നാ​ട് റോ​ഡി​ലാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ വി​ല്ല​നാ​യി മാ​റു​ന്ന​ത്.
വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ലാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ടി​പ്പ​റു​ക​ളും ജെ​സി​ബി​ക​ളും ലോ​റി​ക​ളും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്നു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ ഈ ​പാ​ർ​ക്കിം​ഗ് വ​രു​ത്തു​ന്ന അ​പ​ക​ടം ചി​ല്ല​റ​യ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഈ ​തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നി​ൽ​ത്ത​ട്ടി അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു.

🔹പൂ​വാ​റി​ൽ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടാം പ്ര​തി​യെ പൂ​വാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 28നു ​പൂ​വാ​ർ സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ ഷാ​ജ​ഹാ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ മു​ഖ്യ​ആ​സൂ​ത്ര​ക​നും ര​ണ്ടാം പ്ര​തി​യു​മാ​യ പൂ​വാ​ർ തെ​ക്കേ തെ​രു​വ് താ​ഴ​ത്തെ വീ​ട്ടി​ൽ നൗ​ഷാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഷാ​ജ​ഹാ​ന്‍റെ ഭാ​ര്യ​യു​ടെ 37 പ​വ​ൻ സ്വ​ർ​ണ ഉ​രു​പ്പ​ടി ഉ​ൾ​പ്പെ​ടെ 36,65, 000 രൂ​പ​യു​ടെ മു​ത​ലു​ക​ളാ​ണ് നൗ​ഷാ​ദ് ക​വ​ർ​ന്ന​ത്. പൂ​വാ​ർ എ​സ്എ​ച്ച്ഒ ര​തീ​ഷ്, എ​സ്ഐ ജോ​സ്, സി​പി​ഒ​മാ​രാ​യ അ​ജി​ത്ത്, ആ​ന്‍റ​ണി, ശ​ശി നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

🔹കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തി​രു​വ​ല്ലം ഉ​ണ്ണി​യെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. സം​സ്ഥാ​ന​ത്ത് 140-ൽ ​അ​ധി​കം മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി സ​ജീ​വി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡ് നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.ക​ട്ട​യ്ക്കോ​ട് മു​ഴ​വ​ൻ​കോ​ട് വി​ജ​യ് ഭ​വ​നി​ൽ അ​ജ​യ​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് തി​രു​വ​ല്ലം മേ​നി​ല കീ​ഴേ പാ​ല​റ​ക്കു​ന്ന് വീ​ട്ടി​ൽ​നി​ന്നും ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പൂ​ഴ​നാ​ട് ത​കി​ടി​യി​ൽ വി​ഷ്ണു​ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ല്ലം ഉ​ണ്ണി (51) എ​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പി​ടി​യി​ലാ​യ​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ​ത്തി​നു ക​യ​റു​ന്ന വീ​ട്ടി​ൽ​നി​ന്ന് പ​ല​വ്യ​ഞ്ജ​നം, അ​രി, വ​സ്ത്രം, പാ​ച​ക​വാ​ത​ക സി​ലി​ഡ​ർ, സ്റ്റൗ, ​പാ​ത്ര​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി സ​ക​ല​വ​സ്തു​ക്ക​ളും ഇ​യാ​ൾ ക​ട​ത്തും.

🔹പ​ഴ​യ സി​ലി​ണ്ട​റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പൂ​ട്ടി​ക്കി​ട​ന്ന ഗ്യാ​സ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. കൊ​ല്ലം മൈ​ലാ​പ്പൂ​ര് എ​സ്റ്റേ​റ്റി​ന് പു​റ​കു​വ​ശം പ​ഴ​യ ഗ്യാ​സ് ഗോ​ഡൗ​ണി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4. 20 നാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യത്.ഉ​മ​യ​നെ​ല്ലൂ​ർ ബിടി സി​ലി​ േണ്ട​ർ​സ് ഗോ​ഡൗ​ണി​നാ​ണ് തീ ​പി​ടി​ച്ച​ത്. തീ​യും പു​ക​യും ഉ​യ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്‌​സി​നെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​ല്ല​ത്തു നി​ന്നും ചാ​മ​ക്ക​ട​യി​ൽ നി​ന്നും ക​ട​പ്പാ​ക്ക​ട​യി​ൽ നി​ന്നും മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു.
പ​ഴ​യ സി​ലി​ണ്ട​റു​ക​ൾ അ​ടു​ക്കി വെ​ച്ചി​രു​ന്ന ഗോ​ഡൗ​ണി ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ആ​യി​ട്ടി​ല്ല.

🔹കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽനി​ന്ന് ക​വ​ർ​ന്ന സ്വ​ർ​ണ​മാ​ല വി​ഴു​ങ്ങി​യ യു​വ​തി​യു​ടെ വ​യ​റ്റി​ൽ ക​മ്മ​ലും ക​ണ്ടെ​ത്തി​യ​തോ​ടെ പു​റ​ത്തെ​ടു​ക്കാ​ൻ പോ​ലീ​സ് ശ്ര​മം. ആ​മാ​ശ​യ​ത്തി​ലു​ള്ള സ്വ​ർ​ണ മാ​ല പു​റ​ത്തെ​ടു​ക്കാ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് സ്കാ​നിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഒ​രു ക​മ്മ​ൽ കൂ​ടി പ്ര​തി സ​മീ​ന​യു​ടെ വ​യ​റ്റി​ലു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. ക​മ്മ​ൽ എ​വി​ടെനി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. മ​റ്റൊ​രു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

🔹പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ത​കു​ളം കോ​നാ​ട്ടു​പ​റ​മ്പി​ല്‍ പ്ര​താ​പ​ന്‍റെ ഭാ​ര്യ ര​മ (65), പു​ത്ത​ന്‍​വേ​ലി​ക്ക​ര എ​സ്‌​ഐ കോ​ത​കു​ളം ക​ല്ലി​ങ്ക​ല്‍ വീ​ട്ടി​ല്‍ ജി​ജീ​ഷ് (55) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ടു​വ​ള്ളി കൈ​താ​രം പ​ടി​ഞ്ഞാ​റെ കോ​ത​കു​ള​ത്താ​ണു സം​ഭ​വം.ര​മ​യു​ടെ വാ​രി​യെ​ല്ല് പൊ​ട്ടു​ക​യും ര​ണ്ട് കൈ​ക​ള്‍ ഒ​ടി​യു​ക​യും ചെ​യ്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​മ​യെ ചാ​ല​ക്ക മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജി​ജി​ഷി​ന്‍റെ ന​ട്ടെ​ല്ലി​നാ​ണ് പ​രി​ക്ക്. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി പോ​ത്തി​നെ അ​ടി​ച്ചോ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പും ഈ ​പോ​ത്ത് ആ​ളു​ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

🔹ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പു​രാ​ത​ന ആ​ചാ​ര​മാ​യ പാ​യ​സ പൂ​ജ വ​ന​ത്തി​ല്‍ കാ​ടി​നു ന​ടു​വി​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി ന​ട​ത്തി. കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക്ണാ​ച്ചേ​രി വ​ന​ത്തി​ലെ പാ​യ​സ​പ്പാ​റ​യി​ലാ​ണ് പൂ​ജ ന​ട​ത്തി​യ​ത്. ക്ടാ​ത്താ​ട്ട​മ്മ​യു​ടെ പ്രീ​തി​ക്കാ​യി ആ​ദി​വാ​സി സ​മൂ​ഹം ത​ല​മു​റ​ക​ളാ​യി തു​ട​രു​ന്ന ആ​ചാ​ര​ത്തി​ല്‍ കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യാ​ണ് പാ​റ​യി​ലേ​ക്ക് വി​ശ്വാ​സി​ക​ള്‍ ആ​ദ്യ​മെ​ത്തു​ന്ന​ത്. പാ​റ​യ്ക്കു മു​ക​ളി​ല്‍ ര​ണ്ട് ദ്വാ​ര​ങ്ങ​ള്‍ ഉ​ണ്ട്. നി​റ​യെ വെ​ള്ള​മു​ള്ള ഈ ​ദ്വാ​ര​ങ്ങ​ള്‍ ശി​വ​ഭ​ഗ​വാ​ന്‍റെ നാ​സാ​ദ്വാ​ര​ങ്ങ​ള്‍ ആ​ണെ​ന്നാ​ണ് ഇ​വ​രു​ടെ സ​ങ്ക​ല്പം. ഈ ​ദ്വാ​ര​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പൂ​ജാ​രി വി​ള​ക്ക് തെ​ളി​ക്കു​ന്ന തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.കാ​ടി​ന്റെ ന​ടു​വി​ലെ പാ​റ​പ്പു​റ​ത്ത് ഒ​രു​ക്കി​യ അ​ടു​പ്പി​ല്‍ അ​രി​പ്പാ​യ​സ​മാ​ണ് ഇ​വ​ര്‍ നി​വേ​ദ്യ​മാ​യി ത​യാ​റാ​ക്കു​ന്ന​ത്. ഒ​പ്പം തി​ണ്ണി​ക്കി​ഴ​ങ്ങും ചു​ട്ടെ​ടു​ക്കും. വി​വി​ധ ഊ​രു​ക​ളി​ല്‍ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ചേ​ര്‍​ന്നാ​ണ് പൂ​ജ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ന്ന​ത്.
12 ദി​വ​സം വ്ര​ത​മെ​ടു​ത്ത് ക്ണാ​ച്ചേ​രി ക്ടാ​ത്താ​ട്ട​മ്മ​ക്ക് പാ​യ​സ​വും തി​ണ്ണി​ക്കി​ഴ​ങ്ങ് ചു​ട്ട് നി​വേ​ദി​ക്കു​ന്ന​തു​മാ​ണ് പാ​യ​സ പൂ​ജ​യു​ടെ പ്ര​ധാ​ന ച​ട​ങ്ങ്. സ​മീ​പ​ത്തെ ശ്രീ ​ദു​ര്‍​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ നാ​ളി​കേ​രം ഉ​ട​ക്കു​ന്ന ച​ട​ങ്ങു​മു​ണ്ട്.

🔹മ​ല​യോ​ര ഹൈ​വേ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം, തെ​ങ്കാ​ശി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മ​ര​ത്തി​നു​മു​ക​ളി​ൽ കൂ​റ്റ​ൻ കാ​ട്ടു​ക​ട​ന്ന​ൽ​ക്കൂ​ട് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.
കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി മു​പ്പ​ത​ടി​പ്പാ​ല​ത്തി​നു അ​ടു​ത്തു നി​ൽ​ക്കു​ന്ന തേ​ക്ക് മ​ര​ത്തി​നു മു​ക​ളി​ലാ​യാ​ണ് ക​ട​ന്നൽ കൂ​ട് ക​ണ്ടെ​ത്തി​യ​ത്. പാ​ത​യോ​ര​ത്തെ മ​ര​ത്തി​നു മു​ക​ളി​ലാ​യു​ള്ള ക​ട​ന്ന​ൽ​കൂ​ട് കാ​റ്റി​ൽ ഇ​ള​കി​യാ​ടു​ന്ന നി​ല​യി​ലാ​ണ്. അ​റ​ക്ക​ട​ന്ന​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​യു​ടെ കു​ത്തേ​റ്റാ​ൽ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും ഗു​രു​ത​ര​മാ​യ അ​ല​ർ​ജി​യും ഉ​ണ്ടാ​വും. ഇ​വ​യു​ടെ ആ​ക്ര​മ​ണം കൂ​ടി​യാ​ൽ മ​ര​ണം​വ​രെ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

🔹ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ട​ൻ പ്രേം​കു​മാ​ർ മ​ത്സ​രി​ക്കും. ഇ​ന്ന​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്രേം​കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വി​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും പ്രേം​കു​മാ​റു​മാ​യി സം​സാ​രി​ച്ച് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി.അ​തി​നി​ടെ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ്രേം​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. പ്രേം​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങി. ക​ട​കം​പ​ള്ളി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് പ്രേം​കു​മാ​ർ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ കാ​ര​ണം.

🔹ത​ല​സ്ഥാ​ന​ത്തെ മാ​ളി​ൽ വെ​ച്ച് സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ത്രി വൈ​കി ജാ​മ്യം . വ​ഞ്ചി​യൂ​രി​ലു​ള്ള മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് രാ​ത്രി വൈ​കി പ്ര​തി​ക​ളു​ടെ ജാ​മ്യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ വി​ന​യ് പ്ര​ക​രാ​ശ്, സു​ർ​ജി​ത് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.
പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശം​ഖു​മു​ഖം ബീ​ച്ചി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു. ഇ​തി​ലു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മാ​ളി​ൽ വെ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണം. ശം​ഖു​മു​ഖ​ത്തെ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ളി​ൽ വെ​ച്ച് ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ എ​സ്എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

🔹കാ​​​​​ണാ​​​​​താ​​​​​യ ഇ​​​​​ന്ത്യ​​​​​ന്‍ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യെ മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി. യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി ഓ​​​​​ഫ് ക​​​​​ലി​​​​​ഫോ​​​​​ര്‍​ണി​​​​​യ ബെ​​​​​ര്‍​ക്ക്‌​​​​ലി​​​​​യി​​​​​ല്‍ കെ​​​​​മി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് ബ​​​​​യോ​​​​​മോ​​​​​ളി​​​​​കു​​​​​ലാ​​​​​ര്‍ എ​​​​​ന്‍​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യാ​​​​​യ ക​​​​​ര്‍​ണാ​​​​​ട​​​​​ക സ്വ​​​​​ദേ​​​​​ശി സാ​​​​​കേ​​​​​ത് ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​യ്യ (22) ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.ഈ ​​മാ​​സം ഒ​​ന്പ​​തി​​നാണ് സാ​​​കേ​​​തി​​​നെ കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ടു​​​​​ത്ത വി​​​​​വ​​​​​രം സാ​​​​​ന്‍​ഫ്രാ​​​​​ന്‍​സി​​​​​സ്‌​​​​​കോ​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​ന്‍ കോ​​​​​ണ്‍​സു​​​​​ലേ​​​​​റ്റ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. കൂ​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.ക​​​​​ര്‍​ണാ​​​​​ട​​​​​ക സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സാ​​​​കേ​​​​ത് ഐ​​​​​ഐ​​​​​ടി മ​​​​​ദ്രാ​​​​​സി​​​​​ല്‍​നി​​​​​ന്ന് കെ​​​​​മി​​​​​ക്ക​​​​​ല്‍ എ​​​​​ൻ​​ജി​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​ടെ​​​​​ക് നേ​​​​​ടി. യു​​​​​സി ബെ​​​​​ര്‍​ക്ക്‌​​​​ലി​​​​​യി​​​​​ല്‍, കെ​​​​​മി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് ബ​​​​​യോ​​​​​മോ​​​​​ളി​​​​​ക്യു​​​​​ലാ​​​​​ര്‍ എ​​​​​ഞ്ചി​​​​​നി​​യ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സാ​​​​​കേ​​​​​തി​​​​​ന്‍റെ റൂം​​​​​മേ​​​​​റ്റാ​​​​​ണ് കാ​​​​​ണാ​​​​​താ​​​​​യ വി​​​​​വ​​​​​രം പോ​​​​​ലീ​​​​​സി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

🔹പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത്. കൊളംബോയിൽ നടന്ന പോരാട്ടിൽ 61 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു.
ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഇ​ഷാ​ൻ കി​ഷാ​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശി​വം ദു​ബെ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.ഇ​ഷാ​ൻ കി​ഷാ​ൻ 77 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. 40 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 32 റ​ൺ​സാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും തി​ല​ക് വ​ർ​മ 25 റ​ൺ​സും സ്കോ​ർ ചെ​യ്തു.

🔹ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. മ​ഴ വി​ല്ല​നാ​യ മ​ത്സ​ര​ത്തി​ൽ ഡി​എ​ൽ​എ​സ് രീ​തി​യി​ൽ 21 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 134 റ​ൺ​സ് വി​ജ​യ​യ​ല​ക്ഷ്യം ഇ​ന്ത്യ പി​ന്തു​ട​രു​ന്ന​തി​നി​ടെ മ​ഴ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ 5.1 ഓ​വ​റി​ൽ 50 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. 16 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യും ഒ​മ്പ​ത് റ​ൺ​സെ​ടു​ത്ത ജെ​മീ​മ റോ​ഡ്രി​ഗ​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. 11 പ​ന്തി​ൽ 21 റ​ൺ​സെ​ടു​ത്ത ഷെ​ഫാ​ലി വ​ർ​മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.
ഓ​വ​ർ കു​റ​ച്ചെ​ങ്കി​ലും മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​വും മ​ഴ ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്നാ​ണ് ഡി​എ​ൽ​എ​സ് രീ​തി അ​നു​സ​രി​ച്ച് 21 റ​ൺ​സി​ന് ഇ​ന്ത്യ​യെ വി​ജ​യി ആ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0 ത്തി​ന് മു​ന്നി​ലെ​ത്തി.
ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​രു​ന്ധ​തി റെ​ഡ്ഢി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. രേ​ണു​ക സിം​ഗ് ഠാ​ക്കൂ​റും ശ്രീ ​ച​ര​ണി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ക്രാ​ന്തി ഗൗ​ഡും ദീ​പ്തി ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

🔹വീ​ട്ടു​മു​റ്റ​ത്തെ വാ​ഴ​ക​ൾ​ക്കി​ട​യി​ൽ ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന ജോ​ർ​ജു​കു​ട്ടി. കൈ​ലി​മു​ണ്ടും ഷ​ർ​ട്ടും ഇട്ട് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വേ​ഷം. മ​ന​സി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ഏ​റെ​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന മു​ഖ​ഭാ​വം.പ്രേ​ക്ഷ​ക​ർ നെ​ഞ്ചോ​ടു ചേ​ർ​ത്ത ജോ​ർ​ജു​കു​ട്ടി​യു​ടെ പു​തി​യ ലു​ക്കോ​ടെ ദൃ​ശ്യം -3യു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി.ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്നു. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

🔹മലയാള സിനിമയുടെ സുവർണകാലത്തിലൂടെ ആണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തീയറ്ററിൽ നിറഞ്ഞാടിയ പല ചിലറ്റങ്ങളുടെയും ഒടിടിയിലേക്കുള്ള കടന്നുവരവിനായി കാത്തിരിക്കുകയാണ് പലരും. അത്തരത്തിൽ ഈ ആഴ്ച നമ്മുടെ സ്വീകരണമുറിയിലേക്ക് എത്തിയ മലയാള ചിത്രങ്ങൾ ഏതൊക്കെ ആണെന്ന് നോക്കിയാലോ ?
റാസ.
ജെസന്‍ ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘റാസ’. ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു എന്നിവർ ആണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോരമ മാക്സിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്.
ദി പ്രൊട്ടക്ടർ
ഷൈൻ ടോം ചാക്കോ, മണിക്കുട്ടന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ദി പ്രൊട്ടക്ടർ’ ഒടിടിയിലെത്തി. ചിത്രത്തിന്റെ സംവിധായകൻ ജി.എം. മനു ആണ്. ചിത്രം മനോരമ മാക്സിൽ ഇപ്പോൾ കാണാം.
ബേബി ഗേൾ
നിവിൻ പോളി, ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബേബി ഗേൾ ഒടിടിയിൽ എത്തി. ചിത്രം ഗേൾ സോണി ലിവിൽ കാണാം.
പാതിരാത്രി
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ക്രൈം ത്രില്ലർ പാതിരാത്രി ഒടിടിയിൽ വന്നു. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം സീ ഫൈവിൽ കാണാം.
മിണ്ടിയും പറഞ്ഞും
ഉണ്ണി മുകുന്ദനും അപർണ്ണ ബാലമുരളിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ‘മിണ്ടിയും പറഞ്ഞും’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ‎പ്രശസ്ത എഴുത്തുകാരൻ ഒ. ഹെൻറിയുടെ ‘ദ ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന വിശ്വവിഖ്യാതമായ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയത്. ചിത്രം സൺ നെസ്റ്റിൽ കാണാം.

💦 ഗുരുജിയുടെ വാക്കുകൾ

🔹പ്രതിസന്ധികളുടെ ആഴത്തേക്കാൾ അവയോടുള്ള സമീപനത്തിലെ അപാകതയാണ്‌ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്‌._
നിയന്ത്രിക്കാൻ ആകാത്ത സാഹചര്യങ്ങളെക്കാൾ അപകടകരം നിയന്ത്രിക്കാൻ ആകാത്ത മനസ്സാണ്‌. നിസ്സഹായനാണ്‌ എന്ന് ഉറപ്പുള്ളപ്പോൾ സംയമനത്തോടെ ഇരിക്കുന്നതാണ്‌ ഉചിതം . എന്നാൽ സാമാന്യ ബുദ്ധി കൊണ്ടോ സാഹസികത കൊണ്ടോ വരുതിയിൽ ആക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതിനായി മുന്നിട്ടിറങ്ങാനുള്ള സന്നദ്ധതയും വേണം.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ