Tuesday, October 20, 2026
Homeഅമേരിക്കഒക്ലഹോമ സ്കൂൾ വെടിവെപ്പിൽ പ്രിൻസിപ്പാളിന് പരിക്ക്: പ്രതി മുൻ വിദ്യാർത്ഥി

ഒക്ലഹോമ സ്കൂൾ വെടിവെപ്പിൽ പ്രിൻസിപ്പാളിന് പരിക്ക്: പ്രതി മുൻ വിദ്യാർത്ഥി

ഒക്ലഹോമ: ഏപ്രിൽ 7 ചൊവ്വാഴ്ച രാത്രി പോൾസ് വാലി ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ പ്രിൻസിപ്പാൾ കിർക്ക് മൂർ ഉൾപെടെ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. വെടിയുതിർത്തത് ഈ സ്കൂളിലെ തന്നെ മുൻ വിദ്യാർത്ഥിയായ 20 വയസ്സുകാരൻ വിക്ടർ ഹോക്കിൻസാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞു.

സ്കൂൾ കെട്ടിടത്തിനുള്ളിൽ തോക്കുമായി എത്തിയ വിക്ടറിനെ പ്രിൻസിപ്പാളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്.

കാലിന് വെടിയേറ്റ പ്രിൻസിപ്പാളിനെ ഉടൻ തന്നെ വിമാനമാർഗ്ഗം ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.

വെടിവെപ്പിൽ വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പ്രതിയെ പോലീസ് പിടികൂടി ഗാർവിൻ കൗണ്ടി ജയിലിലേക്ക് മാറ്റി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ധീരമായി പ്രവർത്തിച്ച പ്രിൻസിപ്പാളിനെ ഒക്ലഹോമ ഗവർണർ അഭിനന്ദിച്ചു. മുൻകരുതൽ നടപടിയായി സ്കൂളിലെ ഇതര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്..

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ