Sunday, February 8, 2026
Homeഅമേരിക്കകൊടുങ്കാറ്റ് നാശനഷ്ടങ്ങൾക്ക് 5,000 ഡോളർ മാത്രം വാഗ്ദാനം ചെയ്ത ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ജൂറി അനുവദിച്ചത്...

കൊടുങ്കാറ്റ് നാശനഷ്ടങ്ങൾക്ക് 5,000 ഡോളർ മാത്രം വാഗ്ദാനം ചെയ്ത ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ജൂറി അനുവദിച്ചത് 18 മില്യൺ ഡോളർ

-പി പി ചെറിയാൻ

കാലിഫോർണിയ: വെള്ളപ്പൊക്കത്തിൽ തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ജൂറി കണ്ടെത്തി . ഇതിനെ തുടർന്ന് ജൂറി രണ്ട് കാലിഫോർണിയ സഹോദരിമാർക്ക് $18 ദശലക്ഷം ഡോളർ അനുവധിക്കുകയായിരുന്നു.

സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ആറാഴ്ചത്തെ വിചാരണയെത്തുടർന്ന് ഏപ്രിൽ 18-ന് പിനൺ ഹിൽസ് നിവാസികളായ ജെന്നിഫർ ഗാർനിയർ, ആഞ്ചല ടോഫ്റ്റ് എന്നിവർക്ക് വേദനയ്ക്കും കഷ്ടപ്പാടുകൾക്കും 6 മില്യൺ ഡോളറും ശിക്ഷാപരമായ നഷ്ടപരിഹാരമായി 12 മില്യൺ ഡോളറും വിധിച്ചതായി അവരുടെ അഭിഭാഷകൻ സാൻ ഡീഗോയിലെ മൈക്കൽ ഹെർണാണ്ടസ് പറഞ്ഞു.

2020 സെപ്റ്റംബറിൽ സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത ഒരു കേസ് പ്രകാരം, 2019 ഫെബ്രുവരി 15-ന് ഉണ്ടായ ഒരു വലിയ കൊടുങ്കാറ്റിൽ നിന്നുള്ള മഴവെള്ളം സഹോദരിമാരായ ഗാർനിയറുടെയും ടോഫ്റ്റിൻ്റെയും വീട്ടിൽ വെള്ളപ്പൊക്കമുണ്ടായി. നാശനഷ്ടം ഉണ്ടാക്കുകയും അവരുടെ വീട് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തുവെന്നാണ് കേസ്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com