Wednesday, September 9, 2026
Homeഅമേരിക്കഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു

ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു

-പി പി ചെറിയാൻ

ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി വെരി റെവറന്റ് റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു. കഴിഞ്ഞ സെപ്റ്റംബർ 6-ന് ഡാളസിലെ ചർച്ച് ഓഫ് ദി ഇൻകാർനേഷനിൽ വെച്ച് നടന്ന ചടങ്ങിൽ, എപ്പിസ്കോപ്പൽ സഭയിലെ പ്രൈമേറ്റും പ്രിസൈഡിംഗ് ബിഷപ്പുമായ മോസ്റ്റ് റവ. സീൻ വാൾട്ടർ റോവ് മുഖ്യ കാർമ്മികനായി.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30-ലധികം ബിഷപ്പുമാരും 100-ൽ അധികം വൈദികരും ചടങ്ങിൽ പങ്കെടുത്തു.ആംഗ്ലിക്കൻ കമ്മ്യൂണിയൻ ജനറൽ സെക്രട്ടറി റവ. ആന്റണി പോഗ്ഗോ, ഘാനയിലെ കൊഫോറിഡുവ രൂപതയുടെ ബിഷപ്പ് റവ. ഫെലിക്സ് അന്നാൻസി, ഹോണ്ടുറാസ് രൂപതയുടെ ബിഷപ്പ് റവ. ലോയ്ഡ് അലൻ, ഡൊമിനിക്കൻ റിപ്പബ്ലിക് രൂപതയുടെ ബിഷപ്പ് റവ. മോയ്‌സസ് ക്വസാഡ മോട്ട എന്നിവർ പങ്കെടുത്ത പ്രമുഖരിൽ ചിലരാണ്. ടെന്നസി രൂപതാ ബിഷപ്പ് റവ. ജോൺ സി. ബോവർഷ്മിഡ് ചടങ്ങിൽ പ്രസംഗിച്ചു., ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിക്കുന്നു എന്നതിൻ്റെ സൂചനയായി, ചടങ്ങിനിടെ പുതിയ ബിഷപ്പ് നിലത്ത് സാഷ്ടാംഗം പ്രണമിച്ചു.

സേവനങ്ങൾക്ക് സംഭാവന നൽകിയവരുടെ പ്രതിനിധികൾ ചടങ്ങിനിടെ പ്രൈസിന് മോതിരം, കുരിശ്, കിരീടം, അംശം, ക്രൊസിയർ എന്നിവ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈമാറി. തുടർന്ന് വിശുദ്ധ കുർബാനയും വിരുന്നും നടന്നു.

മുൻ ബിഷപ്പ് ജോർജ്ജ് സംനർ വിരമിക്കുന്നതോടെ ബിഷപ്പ് കോഡ്ജ്യൂട്ടേറ്റായി പ്രവർത്തിക്കുന്ന പ്രൈസ്, ഡാളസ് രൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. കഴിഞ്ഞ മെയിൽ നടന്ന രണ്ട് വോട്ടെടുപ്പുകളിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ചടങ്ങിൽ റൈറ്റ് റെവറന്റ് ജെന്നിഫർ ആൻ ആൻഡിസൺ (ടൊറന്റോ രൂപതയുടെ സഫ്രഗൻ ബിഷപ്പ്),റൈറ്റ് റെവറന്റ് ജോൺ ക്രോഫോർഡ് ബോവർഷ്മിഡ്റ്റ് (ടെന്നസി രൂപതയുടെ ബിഷപ്പ്),,റൈറ്റ് റെവറന്റ് ജോർജ്ജ് റോബിൻസൺ സമ്മർ (ഡാളസ് രൂപതയുടെ ബിഷപ്പ്),റവ. എറിക് കെ. ജെ. ഗ്രോൺബെർഗ് (നോർത്തേൺ ടെക്സസ്-നോർത്തേൺ ലൂസിയാന സിനഡ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് ഓഫ് അമേരിക്ക),റവ. ലിനോ അക്വിലിനോ ലാറ (സാൻ ഫ്രാൻസിസ്കോ ഡി ആസിസ്, ഡാളസ്),റവ. സമീറ പേജ് (ഹോളി നേറ്റിവിറ്റി & ഗേറ്റ്‌വേ ഓഫ് ഗ്രേസ്, പ്ലാനോ),റവ. ടോം സ്മിത്ത് (സെന്റ് പോൾസ്, പ്രോസ്പർ),

റവ. റോയ് തോമസ് (സെന്റ് ആൻഡ്രൂസ്, ഫാർമേഴ്‌സ് ബ്രാഞ്ച്),മിസ്റ്റർ ആൻഡ്രൂ ഹോയ്ൽ & മിസ്. ഇൻഗ്രിഡ് ഹോയ്ൽ (സെന്റ് ഡൺസ്റ്റൻസ്, ഹ്യൂസ്റ്റൺ),മിസ്. അഡെൽ ഇച്ചിലിയൻ & മിസ്റ്റർ തിമോത്തി എ. മാക്ക് (സെന്റ് മാത്യൂസ് കത്തീഡ്രൽ, ഡാളസ്) എന്നീ പ്രമുഖർ സഹ കാർമീകരായി പങ്കെടുത്തു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ