Tuesday, January 13, 2026
Homeഅമേരിക്കയുഎഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു, ഒരു കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

യുഎഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു, ഒരു കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ച് എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴ് വയസ്സുള്ള ആണ്‍കുട്ടിയും മരിച്ചു. അഞ്ചു വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു

അല്‍ തുവിയാനിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച വിവരം സിവില്‍ ഡിഫന്‍സ് ഓപ്പറേറ്റിങ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ദിബ്ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഫുജൈറ സിവില്‍ ഡിഫന്‍സ് മേധാവി ബ്രിഗേഡിയര്‍ അലി ഉബൈദ് അല്‍ തുനൈജി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com