Wednesday, July 22, 2026
Homeഅമേരിക്കതൊഴിലാളി (കവിത) ✍ജയേഷ് പണിക്കർ

തൊഴിലാളി (കവിത) ✍ജയേഷ് പണിക്കർ

ജയേഷ് പണിക്കർ

മൂവന്തിയോളം പണിയെടുത്തീ
മാനവ ജന്മം കഴിഞ്ഞിടുന്നു
അടിമകളായെന്നും കഴിയുന്നവർ
അധികാര വർഗ്ഗത്തിൻ കീഴാളരായ്.

ജീവിതമാർഗ്ഗത്തിനായിതെന്നും
ചോര നീരാക്കും മനുജരിവർ
കാലഭേദങ്ങളതൊന്നുമില്ല
കാക്കുന്നു മോചനമെന്നുമെന്നും.

ഒരു നേരമന്നമൊരുക്കുവാനായ്
ദിനമതു മുഴുവൻ കൊടുംവെയിലിൽ
തളരാതെ പണി ചെയ്യും മാനവരേ
തണലാണു നിങ്ങളീ ഭൂമിമക്കൾ.

ജീവിതഭാരമിറക്കി വയ്ക്കാൻ
ഏറെപ്പണിപ്പെടുന്നെന്നെന്നുമേ
നിത്യദുഃഖത്തിൻ്റെ മാറാപ്പുമേന്തി
നിൽക്കുന്ന കാഴ്ചയതെന്തു കഷ്ടം.

കൂടണയും നേരമോടിയെത്തും
കുട്ടി കുടുംബമതൊക്കെയുമേ
കാത്തിരുന്നിടുന്നിതന്നത്തിനായ്
മൂവന്തി നേരം കുടിലതിലായ്.

പകലന്തിയോളം പണിയെടുത്താൽ
പതിവുപോലുള്ളൊരാ കൂലി കിട്ടും
ഉയിരും ഉടലും തളർന്നിടാതെ
ഉണർവ്വോടെയീശ്വരൻ കാത്തിടട്ടെ.

ജയേഷ് പണിക്കർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com