Saturday, May 30, 2026
Homeഅമേരിക്ക'ടീം വോയ്‌സ് ഓഫ് ഫോമാ'യ്ക്ക് ഡാളസ് സതേണ്‍ റീജിയണിലെ രണ്ട് സംഘടനകളുടെ ഊഷ്മള വരവേല്‍പ്പ്

‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഡാളസ് സതേണ്‍ റീജിയണിലെ രണ്ട് സംഘടനകളുടെ ഊഷ്മള വരവേല്‍പ്പ്

എ.എസ് ശ്രീകുമാര്‍

ഡാളസ്: ഫോമായുടെ ജനപക്ഷ പദ്ധതികള്‍ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ നടപ്പാക്കാന്‍ പ്രതിജ്ഞയെടുത്ത് 2026-’28 ഭരണ സമിതിയിലേയ്ക്ക് ഊര്‍ജസ്വലതയോടെ മല്‍സരിക്കുന്ന ‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഡാളസ് സതേണ്‍ റീജിയന്റെ പരിധിയിലുള്ള ഡാളസ് മലയാളി അസോസിയേന്‍, നോര്‍ത്ത് ടെക്‌സസ് മലയാളി അസോസിയേഷന്‍ എന്നിവയുടെ ഊഷ്മളമായ വരവേല്‍പ്പ്. ഏപ്രില്‍ 11-ാം തീയതി രാവിലെ 9.30-ന് കോപ്പലിലെ സില്‍ക്ക് റോഡ് ഇന്ത്യന്‍ ക്വസിനില്‍ നടന്ന സ്വീകരണ യോഗത്തില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ‘ടീം വോയ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ ഫോമായുടെ ഭാവികാല വളര്‍ച്ചയ്ക്കും കെട്ടുറപ്പിനുമുള്ള തങ്ങളുടെ നയസമീപനങ്ങള്‍ വിശദീകരിച്ചു.

ഈ അഭിമാന സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളുമായൊക്കെ സൗഹൃദം ഊട്ടിയുറപ്പിച്ച ടീം വോയ്‌സ് ഓഫ് ഫോമാ ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍ണമായ പിന്തുണയും പ്രോല്‍സാഹനവും അഭ്യര്‍ത്ഥിച്ചു. ഫോമായെ നയിക്കാന്‍ എന്തുകൊണ്ടും പ്രാപ്തരാണ് പ്രവര്‍ത്തന പരിചയവും പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ അടങ്ങുന്ന ടീം വോയ്‌സ് ഓഫ് ഫോമാ എന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ടീം വോയ്‌സ് ഓഫ് ഫോമാ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ജനസമക്ഷം അവരുടെ ജനസമ്മിതിയുടെ അംഗീകാരത്തിനായി എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്. തങ്ങള്‍ ഭരണത്തിലെത്തിയാല്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതല്‍ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങള്‍ പറഞ്ഞു.

ജനകീയവും വികസനോന്‍മുഖവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനായി പ്രിയ സുഹൃത്തുക്കള്‍ തങ്ങളുടെ സമ്മതിദാനാവകാശം നല്‍കി ആശീര്‍വദിക്കണമെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഡാളസിലെ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ ബിജു ലോസണ്‍ (ആര്‍.വി.പി), ജൂഡി എം ജോസ് (ആര്‍.വി.പി കാന്‍ഡിഡേറ്റ്)-ഡി.എം.എ പ്രസിഡന്റ്), ഡെക്സ്റ്റര്‍ (ഡി.എം.എ ഡയറക്ടര്‍ ബോര്‍ഡ്), ഷെല്ലി തോമസ് (നാഷണല്‍ കമ്മറ്റി കാന്‍ഡിഡേറ്റ്), ഷാജി ആലപ്പാട്ട് (എന്‍.റ്റി.എം.എ പ്രസിഡന്റ്), ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ജോഫിന്‍ സെബാസ്റ്റ്യന്‍, ബിനോജ് കുരുവായില്‍, ജോഷി ജോസ്, ലിന്‍ഡ ഫിലിപ്പ് (എന്‍.റ്റി.എം.എ സെക്രട്ടറി), മധു ജോസഫ്, സണ്ണി നല്ലൂരാന്‍, സോഹന്‍ ജോയി, മനു മാത്യൂസ്, എബിന്‍ റോയി തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

എ.എസ് ശ്രീകുമാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com