Thursday, May 14, 2026
Homeഅമേരിക്കറോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമാ ഇടവകയുടെ കൂദാശ ഡിസംബർ 7 ന് എബ്രഹാം മാർപൗലോസ് എപ്പിസ്കോപ്പ...

റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമാ ഇടവകയുടെ കൂദാശ ഡിസംബർ 7 ന് എബ്രഹാം മാർപൗലോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു

-പി പി ചെറിയാൻ

ന്യൂയോർക്ക്. റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമാ ഇടവക ആയ സെൻറ് ജെയിംസ് മാർത്തോമാ ചർച്ച് പുതുതായി പേർല് റിവറിൽ (253 Ehrhardt Rd, Pearl River) വാങ്ങി നവീകരിച്ച ദേവാലയത്തിന്റെ കൂദാശ ഡിസംബർ മാസം 7 -)o തീയതി രാവിലെ 9:30 നു നടത്തപ്പെടും. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമാമെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടു കൂടി നോർത്തമേരിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർപൗലോസ് എപ്പിസ്കോപ്പ കൂദാശ കർമ്മം നിർവഹിക്കും.

തുടർന്ന് 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉൽഘാടനം ചെയ്യും. മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ കോൺഗ്രെസ്സ്മെൻ ഹോണ. മൈക്ക്ലൗലേർ, ഓറഞ്ച് ടൌൺ സൂപ്പർവൈസർ തെരേസ കെന്നി, ക്ലാർക്‌സ്ടൌൺ സൂപ്പർവൈസർ ജോർജ് ഹോഹ്മാൻ, കേരളകൌൺസിൽ ഓഫ് ചർച്ചസ് ന്യൂ യോർക്ക് സോൺ പ്രസിഡന്റ് വെരി. റെവ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, സഭയുടെ ഭദ്രാസന സെക്രെട്ടറി റെവ. ജോർജ് എബ്രഹാം എന്നിവർ ആശംസകളറിയിക്കും.

ദേവാലയ കൂദാശയോടനുബന്ധിച്ചു ഇടവക നിർമിച്ചുനൽകുന്ന ഭവനത്തിന്റെ രൂപരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. ഭദ്രാസനത്തിലെ വിവിധ റീജണിലുകളിലുള്ള പട്ടക്കാരും, ഇടവക ചുമതലക്കാരും, സഭാ, ഭദ്രാസന കൌൺസിൽ അംഗംങ്ങൾ, വിവിധ സംഘടനകളുടെ ചുമതലക്കാരും, സമീപ ഇടവക പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിക്കും.

ദേവാലയ കൂദാശയുടെ തത്സമയ സംപ്രേഷണം DSMCമീഡിയയും, മാർത്തോമാ മീഡിയയും സംയുക്തമായി നിർവഹിക്കും. സെന്റ് ഇടവക ഗായക സംഘം ശ്രുതി മധുരമായഗാനങ്ങൾ ആലപിക്കും.

കൂദാശയുടെയും, പൊതു സമ്മേളനത്തിന്റെയും സുഗമമായ നടത്തിപ്പിനായി ഇടവക ചുമതലക്കാരായ റെവ. അജിത് വർഗീസ് (വികാരി/പ്രസിഡന്റ്) പി. എ. ചാക്കോ (വൈസ്പ്രസിഡന്റ്) ജോൺ ജോബ് (സെക്രട്ടറി) ലിനു എബ്രഹാം, സ്റ്റാൻലി വർഗീസ് (ട്രെസ്ടിമാർ) ജിജി ടോം, ജോനാഥൻജോഷുവ ( ലെയ്‌ലീഡേഴ്സ്) തോമസ് വർഗീസ് (ബിൽഡിംഗ്കമ്മിറ്റി കൺവീനർ) എന്നിവരെ കൂടാതെ നവിത ജോൺ, മർലിൻ ടോം, ജിജോ ഉമ്മൻ, ഏലിക്കുട്ടി ഈപ്പൻ, ശാമുവേൽ മാത്യു എന്നിവർ കൺവീനർമാരുമായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

പുതിയ ദേവാലയത്തിലുള്ള ആദ്യ വിശുദ്ധ കുർബാന ശിശ്രൂഷ 8-)o തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തിൽവെച്ച് നടത്തപ്പെടും. അന്നേ ദിവസം 12 കുട്ടികളുടെ ആദ്യകുർബാനയും, ഇടവകയുടെ 34 -)o വാർഷികവും നടത്തപ്പെടും.

കൂദാശയിലേക്കും, പൊതുസമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന ശിശ്രൂഷകളിലേക്കും ഏവരുടെയും പ്രാർത്ഥനപൂർണമായ സാന്നിധ്യ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com