പൊയട്രി ഫൗണ്ടേഷൻ്റെ പ്രഥമ ഖലീൽജിബ്രാൻ പുരസ്ക്കാരത്തിന് പ്രവാസി എഴുത്തുകാരൻ ശ്രീ. സിജു ജേക്കബിൻ്റെ “പ്രണയാദരങ്ങളോടെ ” എന്ന കൃതി
അർഹമായി. അയച്ചു കിട്ടിയ 24 കൃതികളിൽ നിന്നാണ് പുരസ്ക്കാരത്തിന് അർഹമായ കൃതി തെരെഞ്ഞെടുത്തത്.
കവിയും എഴുത്തുകാരനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ അദ്ധ്യക്ഷനായും, തിരുവല്ല മാർത്തോമ കോളേജ് മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ. ഷൈനിതോമസ്, പൊയട്രി ഫൗണ്ടേഷൻ ചെയർമാനും കവിയുമായ അജികുമാർ നാരായണൻ എന്നിവരുമാണ് മറ്റ് ജൂറി അംഗങ്ങൾ.

ഖലീൽ ജിബ്രാൻ പ്രത്യേക ജൂറി പുരസ്ക്കാരത്തിന് ശ്രീ. രാധാകൃഷ്ണൻ എടച്ചേരിയുടെ “ചിത്രശലഭങ്ങളുടെ ഓട്ടോഗ്രാഫ്, ഡോ. ആർഷ എം. ദേവിൻ്റെ
“ജിബ്രാൻ പാടുകയാണ് എന്ന കൃതികളും തെരെഞ്ഞെടുത്തു.
33,333 രൂപയും, പ്രശസ്തിപത്രവും. ശിൽപ്പവും അടങ്ങുന്നതാണ് പ്രധാന പുരസ്കാരം .
ആഗസ്റ്റ് 30 ന് 3 pm ന് ഉദയം പേരൂർ SNDP സ്കൂളിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് ഡോ. കെ ജി . പൗലോസ് പുരസ്ക്കാര സമർപ്പണം നിർച്ചഹിക്കും.



