Saturday, June 22, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺-- 2024 | മെയ് 16 | വ്യാഴം ✍ അർച്ചന...

🌺 ശുഭദിനം 🌺– 2024 | മെയ് 16 | വ്യാഴം ✍ അർച്ചന കൃഷ്ണൻ

“മറ്റൊരാൾക്ക് വളർത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത.
അത് നമ്മുടെയുളളിൽ സ്വയം വളർന്നുവരേണ്ടതാണ്”.

ആൽഫ്രെഡ് ലോർഡ് ടെന്നിസൻ

മഹാഭാരതത്തിൽ ഒരിക്കൽ ഗാന്ധാരി കൃഷ്ണനോട് പറഞ്ഞു, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്.
ശ്രീകൃഷ്ണൻ പറഞ്ഞു. ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവർ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവർ അനുഭവിക്കുന്നു.

ഒരു അമ്മയെന്ന നിലയിൽ മക്കളെ ശാസിക്കാതെ സ്വയം അന്ധയായി തന്നിലേയ്ക്ക് ചുരുങ്ങിയതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം.
അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. ഭർത്താവിന്റെ അനിയന്റെ ഭാര്യയായ കുന്തിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ നിഴലായി അവർ കൂടെയുണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും അമ്മയുടെ സാന്നിധ്യം അവർക്ക് കൊടുത്തു. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി.

അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല, അതുകൊണ്ടാണ് അവർക്കു വഴിതെറ്റി പോയത്. ചെയ്യേണ്ട കർത്തവ്യം ശ്രദ്ധയോടെ ചെയ്താൽ ജീവിത വിജയം നിച്ഛയം.

അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ പല കുഞ്ഞുങ്ങൾക്കും നിഷേധിക്കപ്പെടുന്നു.
പുരാണകഥകളും കുടുംബ ബന്ധങ്ങളുടെയും ആചാര മര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകളും, ഫോണും കണ്ടുറങ്ങുന്നു.

പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല. നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെ ക്കുറിച്ചു നമ്മൾ അറിയുന്നില്ല, അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു അമ്മമാരെ നിങ്ങൾ ജാഗ്രത പാലിക്കുക, കണ്ണുമൂടി കെട്ടിയ ഗാന്ധാരിയെയല്ല ഈ ലോകത്തിനു ആവശ്യം,കണ്ണു തുറന്നിരുന്ന് മക്കളുടെ കൂടെ കഴിയുന്ന കുന്തിമാരെയാണ്.

സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments