Sunday, April 21, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 03| ഞായർ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 03| ഞായർ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“സന്ദേഹത്തെയും ഭയത്തെയും കീഴടക്കിയവർ പരാജയത്തെ
പരാജയപ്പെടുത്തിയിരിക്കുന്നു “

ജയിംസ് ലേൻ

ചിലപ്പോൾ വ്യക്തികളിൽ സംഭവിച്ച വീഴ്ചകൾ കണ്ണ് കാണാത്തത് കൊണ്ടല്ല. മറിച്ച് ചിലരെ കണ്ണടച്ച് വിശ്വസിച്ചത് കൊണ്ടാണെന്ന് പറയുന്നത് കേൾക്കാം. അഗാധമായ സ്നേഹം, അന്ധമായ വിശ്വാസം.,അമിതമായ പ്രതീക്ഷകളെല്ലാം തീരാദു:ഖങ്ങളിലേക്കുള്ള  പാതകളായി ഭാവിയിൽ മാറുന്നത്. പലരും വിശ്വാസം നേടിയെടുത്തതിന് ശേഷമാണ് തനി സ്വഭാവം കാണിക്കുന്നത്.

ഈ ലോകത്തിലെ പ്രധാന പ്രശ്നം ആർക്കുമാരെയും കേൾക്കാൻ നേരമില്ലെന്നതാണ്. ഒരാൾ നിങ്ങളോട് പ്രശ്നങ്ങൾ പറയുമ്പോൾ അവരുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കുക. നിങ്ങൾക്ക് കഴിയില്ലെങ്കിൽ കൂടി അവരെ നിങ്ങളുടെ വാക്കുകൾ കൊണ്ട് രക്ഷിക്കാൻ കഴിയും എന്നൊരു വിശ്വാസം അവരുടെ ഹൃദയത്തിൽ അലയടിക്കുന്നുണ്ടാകും.

ആരേയും വിശ്വസിച്ചില്ലെങ്കിലും സ്നേഹിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ സ്നേഹവും,വിശ്വാസവും അഭിനയമാകരുത്. സ്നേഹമായാലും സൗഹൃദമായാലും, ബഹുമാനമായാലും ആത്മാർത്ഥതയില്ലെങ്കിൽ അതിന്റെ പേർ അഭിനയമെന്നാണ്. നമ്മൾക്കും ഈ ഭൂമിയിൽ ജീവിക്കുന്ന കാലം വരെ സ്നേഹത്തോടെ, സന്തോഷത്തോടെ ജീവിക്കാം.

ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments