ഡാളസ് : പരേതനായ പി. ടി. വറുഗീസ് (മൈലപ്ര) യുടെ ഭാര്യയും പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് എന്നിവരുടെ പ്രിയപ്പെട്ട അമ്മയുമായിരുന്ന ശ്രീമതി സാറാമ്മ വറുഗീസ് യുഎസ്എയിലെ ഡാളസിൽ വച്ച് നിര്യാതയായി. സംസ്ക്കാരം പിന്നീട്.
ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി എന്നിവർ മരുമക്കളും, സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി എന്നിവർ പേരക്കുട്ടികളുമാണ്
അവർ സ്നേഹവും കാരുണ്യവുമുള്ള ഒരു വ്യക്തിയായിരുന്നു, ശ്രീമതി. സാറാമ്മ വർഗീസ്സ് സമൂഹത്തിൽ സജീവമായി ഇടപെടുകയും മുംബൈയിലും പത്തനംതിട്ടയിലെ പൊൻമുടിയിലും, ടെക്സസ്, (യുഎസ്എ) യിലെ ഡാളസിലും ജീവിതത്തിലുടനീളം കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിച്ചു പോയ വ്യക്തിയായിരുന്നു.



