Friday, April 24, 2026
Homeഅമേരിക്കപൂഞ്ഞാർ മണ്ഡലം പിടിക്കുന്നതാര്? (മോൻസി കൊടുമൺ)

പൂഞ്ഞാർ മണ്ഡലം പിടിക്കുന്നതാര്? (മോൻസി കൊടുമൺ)

വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ മങ്ങികഴിഞ്ഞ് വോട്ടും കഴിഞ്ഞു. വിളക്കിൽ എണ്ണയുമൊഴിച്ച് പൂഞ്ഞാറിലെ മൂന്നു സ്ഥാനാർത്ഥികളും കാത്തിരിക്കയാണ്. ആരുടെ വിളക്കാണ് അണയുന്നതെന്ന് താമസിയാതെ അറിയാം . മൂന്ന് സ്ഥാനാർത്ഥികളും വിജയം നേടുമെന്ന് തട്ടിവിടുന്നുണ്ടെങ്കിലും ഒരാളെ ഇലക്‌ഷനിൽ ജയിക്കുകയുള്ളുവെന്ന് ജനങ്ങൾക്കറിയാം . ഭരണ വിരുദ്ധ തരംഗം ആഞ്ഞടിക്കുന്ന വേളയിൽ വിള കൊയ്തെടുക്കാമെന്നാണ് ബി.ജെ .പിയും കോൺഗ്രസ്സും മനപ്പായസമുണ്ണുന്നതെങ്കിലും അത്ര നിസ്സാരമല്ല പൂഞ്ഞാർ മണ്ഡലം നേടിയെടുക്കാനെന്നാണ് ജനസംസാരം . എങ്കിലും കഴിഞ്ഞതവണ രണ്ടാമത് നിന്നയാൾ മൂന്നാമതാകുകുവാൻ സ്വയം ബലിയാടായ കാഴ്ച നാം കണ്ടു കഴിഞ്ഞു .

പൂഞ്ഞാറിലെ പഴയസിംഹമെന്ന പേരിലെ P.C ജോർജ് എഴുതവണ MLA ആയി നിയമസഭ കണ്ട കരുത്തുറ്റ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കുന്നതാണ് പൂഞ്ഞാർ കേരളം ഉറ്റു നോക്കുന്നത് .

കഴിഞ്ഞ തവണ 16000 വോട്ട് ഭൂരിപക്ഷം നേടി ജയിച്ച LDFൻ്റെ സ്ഥാനാർത്ഥി സബാസ്‌റ്റ്യൻ കുളത്തിങ്കൽ ശക്തനായി നിൽക്കുന്നത് , P.C ജോർജിന് അത്ര ഭീഷണി യില്ലെന്നാണ് BJP പറയുന്നത് .പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് BJP യാണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഇത് BJ P ക്കു ഗുണം ചെയ്യുമെന്ന് അവർ പറയുന്നുണ്ടെങ്കിലും കണക്ക് അത്ര ശരിയായി വരുമോയെന്നു കണ്ടറിയാം.

UDFൻ്റെ സ്ഥാനാർത്ഥി ഇവിടെ അഡ്വക്കേറ്റ് സബാസ്റ്റ്യൻ എം. ജെ യാണ് . പുതിയ സ്ഥാനാർത്ഥി ആയതിനാൽ അഴിമതി തുടങ്ങിയിട്ടില്ലെന്നത് നല്ലത് തന്നെ . ലോയർ മാത്രമല്ല നല്ല ഒരു കൃഷിക്കാരനുമാണ് ഇദ്ദേഹം . മലയോര മേഖലയായ ഇവിടുത്തെ പ്രധാന ഉൽപന്നമായ റബ്ബറിൻ്റെ തകർച്ചയും വന്യജീവി ആക്രമണ ശല്യവും പട്ടയ പ്രശ്‌നവും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു . P.C ജോർജ് ഇതിനു വേണ്ടി കുറെയേറെ അധര വ്യായാമം നടത്തിയ കാര്യം വിസ്‌മരിക്കുന്നില്ല .

കഴിഞ്ഞ MLA സബാസ്‌റ്റ്യൻ കുളത്തുങ്കൽ അവിടുത്തെ റോഡ് ശൃംഖലയുടെ നവീകരണം നടത്തി മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ DM, DC നിലവാരത്തിലെത്തിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട് . ഇവിടുത്തെ സർക്കാർ സ്‌കൂളുകൾ ഇദ്ദേഹം ഫണ്ട് നൽകി ഹൈടെക് ആക്കിയിട്ടുണ്ട് .കൂട്ടിക്കൽ ,പൂഞ്ഞാർ തെക്കേക്കര ഇവിടങ്ങളിൽ ഉണ്ടായ പ്രളയ പ്രശ്‌നങ്ങൾക്കു പരിഹാരമായി ധാരാളം വീടു നൽകി സഹായിച്ചു . ഇതൊക്കെ ആയാലും ധാരാളം അഴിമതി പ്രശ്‌നം ഇദ്ദേഹത്തിൻ്റെ പേരിൽ ജനങ്ങൾ മെനെഞ്ഞ് എടുത്ത് കാണിക്കുന്നുമുണ്ട് .

P.C ജോർജും പൂഞ്ഞാറിൽ നല്ല വികസനം കൊണ്ടുവന്ന വ്യക്തി തന്നെ. മൂന്നു സ്ഥാനാർത്ഥികളും നല്ല കരുത്തുറ്റ സ്ഥാനാർത്ഥികൾ തന്നെ . P.C ജോർജ് എന്ന പൂഞ്ഞാർ ആശാൻ 7 പ്രാവശ്യം MLA ആവുകയും 2016 ൽ സ്വതന്ത്രനായി 27000-ൽ പരം ഭൂരിപക്ഷ ത്തിന് ജയിച്ചതുമാണ്. എന്നാൽ കഴിഞ്ഞ തവണ സബാസ്‌റ്റ്യൻ കുളത്തിങ്കൽ LDF സ്ഥാനാർത്ഥി 16000ൽപരം ഭൂരിഷം നേടിയെങ്കിൽ 43000 വോട്ട് PCയുടെ പിടിച്ചെടുത്തുവെങ്കിൽ ന്യൂനപക്ഷ ഏകീകരണവും കൂടി വന്നാൽ P.C ജോർജ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുവാൻ സാദ്ധ്യത കാണുന്നുണ്ട് .

ഒൻപത് ഗ്രാമ പഞ്ചായത്തും ഇരാട്ടു പേട്ട നഗരസഭയുമാണ് ഈ മണ്ഡലത്തിലെങ്കിൽ ഇരാട്ടുപേട്ട നിശ്ചയിക്കും ആരാണ് വിജയി എന്നത് . ഒരിക്കൽ ഈരാട്ടു പേട്ടക്കാർ പി.സി ജോർജിനെ വാനോളം ഉയർത്തിയതെങ്കിൽ ഇന്നദ്ദേഹം വായിൽ തോന്നുന്നത് കോതക്ക് പാട്ടാക്കി അതിൻ്റെ അപ്പോസ്തലനുമായി നില മോശമാക്കി . സഭക്ക് എതിരേ നിന്നതും FCRA പ്രശ്‌നവും സ്ഥിരം പാർട്ടി മാറലും ജനങ്ങളുടെ വിശ്വാസം നശിപ്പിച്ചു വെന്നതിൽ തർക്കമില്ല .

2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ആൻ്റോ ആൻ്റെണി പൂഞ്ഞാറിൽ 12000 വോട്ട് ലീഡ് ചെയ്തതും മുസ്ലിം വോട്ടുകളും ക്രിസ്‌ത്യൻ വോട്ടുകളും നിഷ്പക്ഷരായ ഹിന്ദു വോട്ടുകളും ഭരണ വിരുദ്ധ വികാരവും നേടിയെടുത്താൽ UDF സ്ഥാനാർത്ഥി സബാസ്‌റ്റ്യൻ എം. ജെ .ഇവിടെ ജയിക്കുമെന്നാണ് അനുമാനം . എന്തായാലും P.C ജോർജ് ജയിക്കുവാൻ സാദ്ധ്യത തീരെയില്ല. BJP സ്ഥാനാർത്ഥി കേരളത്തിലെ നിയമസഭയിൽ പോയിരുന്നിട്ട് കാര്യമില്ലെന്നും ഭരണം UDF നാണെങ്കിൽ മണ്ഡലത്തിലെ അഭിവൃദ്ധിക്ക് ഒരു ഭരണ MLA എന്ന സ്ഥിതിയിൽ സബാസ്‌റ്റ്യൻ എം. ജെ വരട്ടെയെന്നും ജനം തീരുമാനിക്കുന്നെങ്കിൽ UDFനാണ് വിജയം .

ആരു ജയിച്ചാലും നാടിന് നൻമ വരുത്തട്ടെയെന്ന് ആശംസിച്ചുകൊണ്ട് തൽക്കാലം നിർത്തട്ടെ .

അടുത്തത് പുതുപ്പള്ളിയിലേക്ക് . ജയ്‌ഹിന്ദ്

മോൻസി കൊടുമൺ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com