Monday, September 21, 2026
Homeഅമേരിക്കഫിലാഡൽഫിയ AT&T സ്റ്റോറിൽ നിന്ന് $25K വിലയുള്ള 23 ഐഫോണുകൾ മോഷ്ടിച്ച രണ്ടു പ്രതികൾക്കായി പോലീസ്...

ഫിലാഡൽഫിയ AT&T സ്റ്റോറിൽ നിന്ന് $25K വിലയുള്ള 23 ഐഫോണുകൾ മോഷ്ടിച്ച രണ്ടു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

നിഷ എലിസബത്ത്

ഫിലാഡൽഫിയ– നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ AT & T സ്റ്റോറിൽ നിന്ന് ആയിരക്കണക്കിന് ഡോളർ വിലയുള്ള ഐഫോണുകൾ മോഷ്ടിച്ച രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു .

റെഡ് ലയൺ റോഡിലെ 3200 ബ്ലോക്കിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേർ കടയിൽ കയറി സാധനങ്ങൾ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. 25,000 ഡോളർ വിലയുള്ള 23 ഐഫോണുകളാണ് മോഷണം പോയത്.

മോഷ്ടാവെന്നു സംശയിക്കുന്ന ഒരാൾ കറുത്ത ഹുഡ് ധരിച്ച ഷർട്ടും ബ്ളാക്ക് പാൻ്റും ചാരനിറത്തിലുള്ള സ്‌നീക്കറുകളും ധരിച്ചിരുന്നു. രണ്ടാമത്തെ പ്രതി കറുത്ത ഹുഡുള്ള സ്വെറ്റ്‌ ഷർട്ടും കറുത്ത പാൻ്റും ധരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.
പ്രതികൾ കാലേറ റോഡിൽ കിഴക്കോട്ട് പോകുന്ന ഒരു വെള്ള എസ്‌യുവിയിൽ രക്ഷപ്പെടുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകി.

ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ വിളിക്കാൻ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ