Saturday, July 27, 2024
Homeഅമേരിക്കഈസ്റ്റർ വാരാന്ത്യത്തിൽ ഫിലഡൽഫിയ പള്ളിയിലെ കാണിക്ക വഞ്ചി മോഷ്ടിച്ചു

ഈസ്റ്റർ വാരാന്ത്യത്തിൽ ഫിലഡൽഫിയ പള്ളിയിലെ കാണിക്ക വഞ്ചി മോഷ്ടിച്ചു

നിഷ എലിസബത്ത്

 

ഫിലഡൽഫിയ — ശനിയാഴ്ച രാവിലെ ഈസ്റ്റർ ചടങ്ങിനിടെ ടാക്കോണിയിലെ ഔവർ ലേഡി ഓഫ് കൺസലേഷനിൽ നിന്ന് കാണിക്ക വഞ്ചി മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വർഷത്തിലെ ഏറ്റവും വിശുദ്ധമായ ആഴ്ചയിൽ ഇടവകക്കാർക്ക് പ്രാർത്ഥിക്കാൻ പള്ളി തുറന്ന സമയത്താണ് മോഷണം നടന്നത്.

തുലിപ് സ്ട്രീറ്റിലെ 7000 ബ്ലോക്കിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പെട്ടിയിൽ നിന്ന് എത്ര പണം മോഷ്ടിക്കപ്പെട്ടുവെന്ന് വ്യക്തമല്ല. പള്ളിയിലെ നിരീക്ഷണ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു പോലീസ് അന്വേഷണം തുടരുന്നു. കള്ളൻ്റെ മനസ്സ് മാറുമെന്നും പണം തിരികെ നൽകുമെന്നും ഇടവക അധികാരികൾ പ്രതീക്ഷിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments