Wednesday, June 17, 2026
Homeഅമേരിക്കപമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും വർണ്ണാഭമായി.

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും വർണ്ണാഭമായി.

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്‍റെ വാര്‍ഷിക കുടുംബ സംഗമവും, 2025-ലെ പ്രവര്‍ത്തനോത്ഘാടനവും, മാതൃദിനാഘോഷവും സംയുക്തമായി മെയ് 10 ശനിയാഴ്ച നോത്ത് ഈസ്റ്റ് ഫിലഡല്‍ഫിയായിലെ സെന്‍റ് ലൂക്ക് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ സമുചിതമായി കൊണ്ടാടി.

പമ്പ പ്രസിഡന്‍റ് ജോണ്‍ പണിക്കറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അലക്സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. പമ്പ യൂത്ത് പ്രതിനിധി റീവ റോണി വറുഗീസ് മാതൃദിന സന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരുപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്‍ട് സംസാരിച്ചു. അമ്മമാരെ ഒരു ദിവസം മാത്രം സ്നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു. അമ്മമാരെ അനുമോദിച്ചും, ആദരിച്ചുകൊണ്ടും പൂക്കളും സമ്മാനങ്ങളും നല്‍കി. അന്‍സു ആലപ്പാട്ട് അമ്മന്മാര്‍ക്കായി ഒരുക്കിയ മനോഹര ഗാനം ആലപിച്ചു. പെന്‍സില്‍വേനിയ സ്റ്റേറ്റ് പ്രതിനിധികളായ ജാരറ്റ് സോളമന്‍, ഷോണ്‍ ഡോക്കര്‍ത്തി എന്നിവര്‍ സന്ദേശം നല്‍കി.

പമ്പയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വാക്കുകളിലും വര്‍ണ്ണങ്ങളിലും ആലേഖനം ചെയ്ത രജത ജൂബിലി ഫോട്ടോ ആല്‍ബത്തിന്‍റെ പ്രകാശനം ഫൊക്കാന പ്രസിഡന്‍റ് സജിമോന്‍ ആന്‍റണി നിര്‍വ്വഹിച്ച് ആദ്യ കോപ്പി പെൻസിൽവേനിയ സ്റ്റേറ്റ് റെപ്രസ്‌ൻറ്റേറ്റീവ് ജാരറ്റ് സോളമിന് നൽകി.

പൗരോഹിത്യ ജീവിതത്തിന്‍റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലെത്തിയ ഫിലഡല്‍ഫിയയിലെ ആത്മീയ സാംസ്ക്കാരിക നായകന്‍ റവ. ഫാ. എം.കെ കുര്യാക്കോസിനെ ഷോണ്‍ ഡോക്കര്‍ത്തി ഫലകം നല്‍കി ആദരിച്ചു.

പമ്പ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്ത, ട്രൈസ്സ്റ്റേറ്റ് കേരളഫോറം ചെയര്‍മാന്‍ ബിനു മാത്യു വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളായ സണ്ണി കിഴക്കേമുറി, (കോട്ടയം അസ്സോസിയേഷന്‍പ്രസിഡന്‍റ് ), ഫീലിപ്പോസ് ചെറിയാന്‍, (ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്‍റ്) ബിന്ദു ഡാനിയേല്‍ (പിയാനോ പ്രസിഡന്‍റ്), ഫൊക്കാന പ്രതിനിധി രാജന്‍ സാമുവല്‍, എന്നിവരും ആശംസകള്‍ നേര്‍ന്നു.

എലിസബത്ത് മാത്യൂ, അന്‍സു ആലപ്പാട്ട് സുമോദ് നെല്ലിക്കാല, റ്റിനു ജോണ്‍സണ്‍, രാജു പി. ജോണ്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന്, ഭരതം ഡാന്‍സ് അക്കാഡമിയ്ക്ക് വേണ്ടി നിമ്മി ദാസ് അണിയിച്ചൊരുക്കിയ നൃത്ത പരിപാടികള്‍ എന്നിവ ആഘോഷങ്ങളെ മികവുറ്റതാക്കി.

പമ്പ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കല്‍ പൊതുയോഗം നിയന്ത്രിച്ചു. വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സെലിന്‍ ജോര്‍ജ്ജും, തോമസ് പോളും കലാപരിപാടികള്‍ക്കും . മോഡി ജേക്കബ് സമ്മാനദാന ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി. ഫാദര്‍ ഫിലിപ്പ് മോഡയില്‍, ഡോ: ഈപ്പന്‍ ഡാനിയേല്‍, ജോയി തട്ടാര്‍കുന്നേല്‍, ജോര്‍ജ്ജുകുട്ടി ലൂക്കോസ്, റോണി വറുഗീസ്, അഭിലാഷ് ജോണ്‍, വല്‍സ തട്ടാര്‍കുന്നേല്‍, ജയ സുമോദ്, ഗ്രേസി മോഡി, ജേക്കബ് കോര, മോന്‍സണ്‍ വറുഗീസ്, എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ട്രഷറര്‍ സുമോദ് നെല്ലിക്കാല നന്ദിപ്രകാശനം നടത്തി. വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

ജോര്‍ജ്ജ് ഓലിക്കല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com