Thursday, December 4, 2025
Homeഅമേരിക്കപാലച്ചേരിൽ ജോൺ ജോൺ (തമ്പു 75) ഫിലഡൽഫിയായിൽ നിര്യാതനായി, സംസ്ക്കാരം വെള്ളിയാഴ്ച (നാളെ)

പാലച്ചേരിൽ ജോൺ ജോൺ (തമ്പു 75) ഫിലഡൽഫിയായിൽ നിര്യാതനായി, സംസ്ക്കാരം വെള്ളിയാഴ്ച (നാളെ)

ഫിലഡൽഫിയ: തിരുവല്ല കൗവുങ്ങുംപ്രയാർ വെള്ളിക്കര പാലച്ചേരിൽ പരേതരായ ഇട്ടി ജോണിന്റെയും ശ്രീമതി മറിയാമ്മ ജോണിന്റെയും മകൻ തമ്പു എന്നറിയപ്പെടുന്ന പാലച്ചേരിൽ ജോൺ ജോൺ (75) ഫിലഡൽഫിയായിൽ നിര്യാതനായി. കുമ്പനാട് നെല്ലിമേല പുതുപ്പറമ്പിൽ ശ്രീമതി മറിയാമ്മ ജോൺ (മോനി) ആണ് ഭാര്യ. ജെഫി, ജെറ്റി, ജോഫി എന്നിവർ മക്കളും, നിഷ, ജെൻസൻ, ശ്രുതി എന്നിവർ മരുമക്കളും, ഒലിവിയ ജോൺ, ക്വിൻ ജോസ്, പെയ്റ്റൺ ജോൺ, കേഡൻ ജോസ്, ഹന്ന ജോസ്, മൈക്ക ജോൺ എന്നിവർ കൊച്ചുമക്കളുമാണ്.

Late പി.ജെ. ഇട്ടി & Late ഏലിയാമ്മ ഇട്ടി, Late സാറാമ്മ തോമസ് &  കെ.എം. തോമസ്, Late പി.ജെ. ജോസഫ് & റേച്ചൽ ജോസഫ്, അച്ചാമ്മ ജോർജ്വി & വി സി. ജോർജ്, Late പി.ജെ. ഫിലിപ്പ് & Late ഏലിയമ്മ ഫിലിപ്പ്, പി.ജെ. വറുഗീസ് & അമ്മിണിയമ്മ വറുഗീസ്, രാജു ജോൺ & അന്നമ്മ രാജു എന്നിവരാണ് സഹോദരങ്ങൾ.

പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും: 2025, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച (നാളെ) രാവിലെ 08:30 മുതൽ – ഉച്ചയ്ക്ക് 12:00 വരെ, ഫിലഡൽഫിയാ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും. (Chrisos Mar Thoma Church, 9999 Gantry Rd, Philadelphia, PA 19115) അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12 :30 ന് ലോൺവ്യൂ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike, Jenkintown, PA 19046). സംസ്ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. നിജു തോമസ്, റവ. അരുൺ സാമുവൽ വർഗീസ് എന്നിവർ നേതൃത്വം നൽകും.

1983 ൽ അമേരിക്കയിലേക്ക് കുടിയേറിയ തമ്പു, ഫിലഡൽഫിയ ബെഥേൽ മാർത്തോമ്മാ പള്ളിയിലെ സജീവ അംഗമായിരുന്നു. ഈയടുത്ത കാലത്ത് ഫിലഡൽഫിയ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയിൽ അംഗമായി ചേർന്നുകൊണ്ട് അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസ ജീവിതത്തിൽ, എളിമയോടെയും കൃപയോടെയും ഭക്തിയോടെയും ദൈവത്തെ ആരാധിച്ചുപോന്നു.

വാർത്ത: രാജു ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com