വയസ്സായിട്ടും കൃത്യമായ വ്യായാമം ഒന്നുമില്ലാതെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ആൾക്കാരെപ്പറ്റി വായിച്ചു.
അവരുടെ ചില ലക്ഷണങ്ങൾ.
1. ലിഫ്റ്റ് ഉണ്ടെങ്കിലും അവർ പടികൾ കയറുകയും ഇറങ്ങുകയും ചെയ്യും.
അടുത്തുള്ള കടയിലേക്ക് പോകാൻ അവർ ടൂവീലറോ കാറോ എടുക്കില്ല.
നടന്നു തന്നെ പോകും.
അതെ, അവർ എപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്!
2. അവർ ഒരിക്കലും വെറുതെ ഇരിക്കുന്നില്ല.
ടിവി കാണുകയാണെങ്കിൽ, കൊമേഴ്സ്യൽ ബ്രേക്ക് വരുന്ന സമയത്ത് അല്ലെങ്കിൽ ഇടവേളകളിൽ അവർ എണീറ്റ് മറ്റെന്തെങ്കിലും ജോലി ചെയ്യാൻ പോകും.
ചിലപ്പോൾ കയ്യും കാലും ഒന്ന് നിവർത്തും.
അവർ ഇടയ്ക്കിടെ വീട് വൃത്തിയാക്കുകയും ഗാർഡനിലെ പണികൾ ചെയ്യുകയും ചെയ്യും.
അതെ , അവർ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണ്!
3. അവർ ഒരിക്കലും വയറു നിറയ്ക്കാൻ വേണ്ടി ആഹാരം കഴിക്കാറില്ല.
മതിയെന്ന് അവർക്ക് തോന്നുന്ന ഒരു ഘട്ടത്തിൽ, വളരെ കുറച്ചേ കഴിച്ചുള്ളൂ എങ്കിലും അവർ നിർത്തും.
അതെ , അവർ വാരിവലിച്ച് തിന്നാത്തവരാണ് !
4. അവർ ഒരു പ്രഭാതം ആരംഭിക്കുന്നത് തന്നെ ഒരു ഗ്ലാസ് ശുദ്ധജലം കുടിച്ചു കൊണ്ടായിരിക്കും.
അവർ ഇടയ്ക്കിടെ ചായ ,കോഫി എന്നിവ കുടിച്ചു കൊണ്ടിരിക്കുന്നവരായിരിക്കില്ല.
പകരം ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ടിരിക്കും.
അതെ , ശുദ്ധജലപാനം അവർക്ക് ഒഴിവാക്കാൻ വയ്യാത്ത ഒന്നാണ് !
5. നട്ടെല്ലിന് അനാവശ്യ സ്ട്രെയിൻ കൊടുക്കരുത് എന്ന് അവർക്ക് നന്നായി അറിയാം.
അതുകൊണ്ട് കുനിയുമ്പോഴും ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോഴും അവർ ജാഗരൂകരായിരിക്കും.
അതെ, അവർക്കറിയാം നടുവേദന വിട്ടുമാറാതിരുന്നാലുള്ള അവസ്ഥ!
6. ഉറക്കമിളഞ്ഞ് ടിവി കാണുകയോ യൂട്യൂബ് കാണുകയോ ചെയ്യുന്ന പരിപാടി അവർക്കില്ല.
അവർ കൃത്യസമയത്ത് ഉറങ്ങുകയും കൃത്യനേരം ഉറങ്ങുകയും കൃത്യനേരത്ത് എഴുന്നേൽക്കുകയും ചെയ്യും.
അതെ , തടസ്സങ്ങൾ ഇല്ലാത്ത ഉറക്കത്തിൻറെ പ്രാധാന്യം അവർക്ക് നന്നായി അറിയാം.
7. ബോറടിക്കാൻ അവർ സ്വയം അനുവദിക്കാറില്ല.
വൈകുന്നേരങ്ങളിലവർ അമ്പലപ്പറമ്പിലോ നഗരത്തിന്റെ ഏതെങ്കിലും മൂലയ്ക്കോ ഒത്തുകൂടും.
വിശേഷങ്ങൾ പങ്കുവയ്ക്കും, ചിരിക്കും, പരസ്പരം കളിയാക്കും.
അതെ , സ്ട്രെസ്സ് തങ്ങളെ കീഴടക്കാൻ അവർ അനുവദിക്കില്ല.
8. അതെ, അവർ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും.
അവരുടെ മനസ്സും എപ്പോഴും ശുഭചിന്തകളിൽ മുഴുകിയിരിക്കും.
അതെ , മനസ്സ് ശരീരത്തെ കീഴടക്കാതെ , അവർ രണ്ടിനെയും കാത്തുസൂക്ഷിക്കുകയാണ്!
ഈ ലിസ്റ്റ് നിങ്ങൾക്ക് വിപുലീകരിക്കാം.
നമുക്കും കഴിയട്ടെ ഇതിനൊക്കെ.
നമുക്കും കഴിയും ഇതിനൊക്കെ .
💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙
പ്രശാന്ത് വാസുദേവ്✍
(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)



