Saturday, June 13, 2026
Homeഅമേരിക്കഡാളസിൽ അന്തരിച്ച അച്ചാമ്മ മാത്യുവിന്റെ സംസ്കാരം ന്യൂജേഴ്സിയിൽ, മാർ തീത്തോസ് എൽദോ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികൻ

ഡാളസിൽ അന്തരിച്ച അച്ചാമ്മ മാത്യുവിന്റെ സംസ്കാരം ന്യൂജേഴ്സിയിൽ, മാർ തീത്തോസ് എൽദോ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികൻ

ജോർജ് തുമ്പയിൽ

ന്യൂജേഴ്സി/ഡാളസ്: ഷെവലിയാർ ഏബ്രഹാം മാത്യുവിൻ്റെ (തങ്കച്ചൻ) ഭാര്യയും രാമമംഗലത്ത് മുത്തേടത്ത് വീട്ടിൽ കുര്യൻ ഉലഹന്നാൻ – അന്നമ്മ മാത്യു ദമ്പതികളുടെ മകളുമായ അച്ചാമ്മ മാത്യു (80) ടെക്‌സസിലെ റോയിസ് സിറ്റിയിൽ അന്തരിച്ചു.

സംസ്കാര ശുശ്രൂഷകൾ ന്യൂജേഴിയിലെ കാർട്ടറൈറ്റ് സെന്റ്റ് ജോർജ് മലങ്കര യാക്കോബായ സിറിയൻ ആർച്ച് ബിഷപ്പും പാത്രിയർക്കാ വികാരിയുമായ മാർ തീത്തോസ് എൽദോ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടത്തും.

1975-ൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ എത്തിച്ചേർന്നതിനുശേഷം 45 വർഷക്കാലം ആർ.എൻ ആയി ജോലി ചെയ്തു.

മക്കൾ: ജയ്സൺ മാത്യു, ജസ്റ്റിൻ മാത്യു. മരുമകൾ: നാൻസി മാത്യു. ഡസ്‌മണ്ട് മാത്യു, അയ്‌വാ മാത്യു എന്നിവർ കൊച്ചുമക്കൾ.

ഇടവകയിലെ മാർത്തമറിയം സമാജം സെക്രട്ടറി, ആർച്ച് ഡയോസിലെ മാർത്തമറിയം സമാജം സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.

ഡാളസിലെ മെസ്‌കിറ്റിലും, ന്യൂജേഴ്‌സിയിലെ ലിവിംങ്സ്റ്റിലും വേയ്ക് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ആൻഡേഴ്‌സൺ- ക്ലെറ്റൻ-ഗോൺസാലസ് ഫ്യൂണറൽ ഹോമിൽ (1111 Military Parkway, Mesquite, TX 75149) ഏപ്രിൽ 19-ന് ശനിയാഴ്‌ച 2 മുതൽ 5 വരെ വേയ്ക് സർവീസ് ഉണ്ടായിരിക്കും. പിന്നീട് സംസ്കാര ചടങ്ങുകൾ ന്യൂജേഴസിയിൽ.

ഏപ്രിൽ 23 ബുധനാഴ്‌ച 5 മുതൽ 9 വരെ ക്വീന്‌ഡ -ഹോപ്പിംഗ് ഫ്യൂണറൽ ഹോമിൽ (145 E. Mount Pleasant Avenue, Livingston, NJ 07039).

വിശുദ്ധ കുർബാനയോടെ സംസ്‌കാര ശുശ്രൂഷകൾ ഏപ്രിൽ 24 വ്യാഴാഴ്‌ച 8.30 മുതൽ 10 വരെ കാർട്ടറൈറ്റ് സെൻ്റ് ജോർജ് യാക്കോബായ പള്ളിൽ (611 Rosevelt Avenue, Carteret, NJ 07008). അടക്കം ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (225 Ridgedale Ave, East Hanover, NJ 07936) 11.30-ന്.

സംസ്കാര ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ്:

April 19 Saturday Wake in Dallas:

April 23 Wake:

April 24 Funeral:

ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com