Thursday, August 27, 2026
Homeഅമേരിക്കമേജർ ജേക്കബ് ഫിലിപ്പോസ് (91) നിര്യാതനായി .

മേജർ ജേക്കബ് ഫിലിപ്പോസ് (91) നിര്യാതനായി .

ജോസഫ് ജോൺ കാൽഗറി

കാൽഗറി : കുമ്പനാട് മാരാമൺ കോലത്തു വീട്ടിൽ മേജർ ജേക്കബ് ഫിലിപ്പോസ് (ചാക്കോച്ചൻ (91)) നിര്യാതനായി . ആലുവ നെടുമ്പറമ്പിൽ ആനി ഫിലിപ്സ് ആണ് ഭാര്യ . മക്കൾ ഫിലിപ് ജേക്കബ് , എബ്രഹാം ജേക്കബ്. മരുമകൾ സെലീന ജേക്കബ് , ചെറുമകൾ സാഷാ റിയ ജേക്കബ്.

ഇന്ത്യൻ ആർമിയിലും , ബോംബെ ഭാഭാ അറ്റോമിക് റിസേർച് സെന്ററിലും, സേവനം അനുഷ്ട്ടിച്ചതിന് ശേഷം കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം ഫോർട്ട് മാക് മറിയിൽ “സൺകോർ” ഓയിൽ കമ്പനിയിൽ സേവനം അനുഷ്ടിച്ചിരുന്നു . കാനഡ ആൽബെർട്ടയിലെ കാൽഗറിയിൽ കുടുംബ സമേതം വസിച്ചിരുന്ന അദ്ദേഹവും ഭാര്യയും കഴിഞ്ഞ കുറെ നാളുകളായി കോട്ടയം, കല്ലറയിലെ സെയിന്റ് മാത്യൂസ് റിട്ടയർമെന്റ് ഹോമിലാണ് താമസിച്ചിരുന്നത്.

നൂറു കണക്കിന് കുടിയേറ്റ വ്യക്തികളെ അവരുടെ ആരംഭ ഘട്ടത്തിൽ സഹായിച്ചട്ടുള്ള ചാക്കോച്ചൻ , കാൽഗരിയിലെ സാമൂഹ്യ, സാംസ്‌കാരിക പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

അന്തരിച്ച മാരാമൺ കോലത്തു വീട്ടിൽ ഫിലിപ്പോസിന്റെയും നെല്ലിമല ഈശോ ശോശാമ്മയുടെയും മകനാണ് ചാക്കോച്ചൻ. സംസ്കാരം പിന്നീട് .

വാർത്ത: ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ