Friday, November 8, 2024
Homeഅമേരിക്കഎം എ സി എഫ് റ്റാമ്പാ - പൂക്കള മത്സരം - സെപ്തംബർ 7 ന്

എം എ സി എഫ് റ്റാമ്പാ – പൂക്കള മത്സരം – സെപ്തംബർ 7 ന്

റ്റി ഉണ്ണികൃഷ്ണൻ

റ്റാമ്പാ : എം എ സി എഫ് റ്റാമ്പായുടെ ഓണാഘോഷത്തോടനുബന്ധിച്ചു പൂക്കള മത്സരം നടത്തുന്നു . ഒന്നാം സമ്മാനം $250 ഉം രണ്ടാം സമ്മാനം $ 150 തുമാണ് . സെപ്തംബര് 7 രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയാണ് മത്സരസമയം. ഒറ്റക്കോ , ആറു പേർ വരെ അടങ്ങുന്ന ടീമായോ മത്സരത്തിൽ പങ്കെടുക്കാം . മൂന്നു മണിക്കൂറാണ് മത്സര സമയം , യഥാർഥ പൂക്കളോ , കളർ ചെയ്ത തേങ്ങയോ , ആർട്ടിഫിഷ്യൽ പൂക്കളോ മത്സരത്തിന് ഉപയോഗിക്കാം . പൂക്കളം 4 അടി സ്‌ക്വയർ ഫീറ്റിൽ കൂടാൻ പാടില്ല . ഓഗസ്റ്റ് 31 നു മുൻപായി , മത്സരത്തിന് രജിസ്റ്റർ ചെയ്തിരിക്കണം . എൻട്രി macftampaevents @gmail.com ലേക്ക് ഇമെയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്
സുജിത് (6149278031), അഞ്ജന(8134748468), റെമിൻ (8137190995 )

എം എ സി എഫ് റ്റാമ്പായുടെ സെപ്തംബർ 7 നു ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് എബി പ്രാലേൽ , ട്രസ്റ്റി ബോർഡ് ചെയർ ഫ്രാൻസിസ് വയലുങ്കൽ ഓണാഘോഷ കമ്മിറ്റി ചെയർ റ്റി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments