Saturday, August 29, 2026
Homeഅമേരിക്കക്യാൻസറിനോട് ധീരപോരാട്ടം; 17-ാം വയസിൽ ലെന വിടവാങ്ങി

ക്യാൻസറിനോട് ധീരപോരാട്ടം; 17-ാം വയസിൽ ലെന വിടവാങ്ങി

പ്രസാദ് തീയാടിക്കൽ

റാന്നി: ക്യാൻസറിനോട് ധീരമായി പോരാടുന്നതിനിടയിലും പഠനത്തിൽ മികവ് തെളിയിച്ച 17 – വയസ്സുകാരി ലെനയുടെ അകാലവിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. കീക്കോഴൂർ ഉതിമൂട് കുളങ്ങര വീട്ടിൽ ജോജി–ജിജി ദമ്പതികളുടെ മകൾ ലെന (17) ആണ് അന്തരിച്ചത്.

ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ലെന മജ്ജ മാറ്റിവെക്കൽ ചികിത്സയ്ക്കും വിധേയയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

രോഗത്തിന്റെ വേദനകൾക്കിടയിലും പഠനം കൈവിടാതിരുന്ന ലെന SSLC പരീക്ഷ എഴുതി ഉയർന്ന മാർക്കോടെ വിജയിച്ചിരുന്നു. പാഠ്യ–പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന ലെന അധ്യാപകർക്കും സഹപാഠികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു.

ലെനയുടെ അകാലവിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അധ്യാപകരെയും സഹപാഠികളെയും നാട്ടുകാരെയും തീരാദുഃഖത്തിലാഴ്ത്തി.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ