Saturday, March 14, 2026
Homeഅമേരിക്കകലയോടൊപ്പം പൊന്നോണം ഓഗസ്റ്റ് 16-ന്

കലയോടൊപ്പം പൊന്നോണം ഓഗസ്റ്റ് 16-ന്

ജോജോ കോട്ടൂര്‍

ഫിലഡല്‍ഫിയ: കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ‘കലയോടൊപ്പം പൊന്നോണം’ ഓഗസ്റ്റ് 16-ന് ഫിലഡല്‍ഫിയായിലെ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കൊണ്ടാടുന്നു. തുടര്‍ച്ചയായ 47-ാമത് വര്‍ഷമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ഓണവും കല സംയുക്തമായി ആഘോഷിക്കുന്നത്.

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ മാവേലി എഴുന്നള്ളത്ത്, മെഗാ തിരുവാതിര, വിവിധയിനം കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

കലയുടെ പ്രസിഡന്റ് സുജിത് ശ്രീധര്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ്, ജനറല്‍ സെക്രട്ടറി സ്വപ്‌ന സജി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി ജയിംസ് ജോസഫ്, ട്രഷറര്‍ ഷാജി മിറ്റത്താനി, ജോയിന്റ് ട്രഷറര്‍ സിബിച്ചന്‍ മുക്കാടന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ സമഗ്ര വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ജോജോ കോട്ടൂര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com