Monday, September 21, 2026
Homeഅമേരിക്കജോൺ സി. വർഗ്ഗീസ് ഡാളസിൽ നിര്യാതനായി.

ജോൺ സി. വർഗ്ഗീസ് ഡാളസിൽ നിര്യാതനായി.

സാം മാത്യു.

ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗ്ഗീസ് (യോനാച്ചൻ – 82) മാർച്ച് 28 ന് ഡാളസിൽ വെച്ച് നിര്യാതനായി. തിരുവല്ല വെൺപാലയിൽ കെ.എം. വർഗ്ഗീസ് – അന്നാമ്മ ദമ്പതികളുടെ മകനായിരുന്നു. 1966-67 വർഷങ്ങളിൽ തിരുവല്ല ശാരോൻ ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം എവരിഹോം ക്രൂസേഡ് എന്ന സുവിശേഷ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും തുടർന്ന് 1970 ൽ ഫിലദൽഫിയ ബെറിയൻ ബൈബിൾ കോളേജിലെ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. 1972-ൽ മിനിയാപ്പൊലീസ് എ.ജി. ബൈബിൾ കോളേജിൽ ചേർന്ന് നാലു വർഷം വേദപഠനം നടത്തി. 1976-ൽ ഡാളസിലേക്ക് താമസം മാറിയ ശേഷം യു. എസ്. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ജീവനക്കാരനായിരുന്നു. ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭയുടെ പ്രാരംഭകാല അംഗമായിരുന്ന ഇദ്ദേഹം സഭയുടെ പ്രഥമ സെക്രട്ടറി എന്ന പദവി അലങ്കരിച്ചു. സഭയുടെ സണ്ടേസ്കൂൾ അധ്യാപകനായി മുപ്പതിൽ അധികം വർഷങ്ങൾ സേവനം ചെയ്തു. ഭൗതിക സംസ്കാരം പിന്നീട്.

ഭാര്യ: റേച്ചൽ (പൊന്നമ്മ) വർഗ്ഗീസ്.
മക്കൾ: റോയി – ജോയ്സ് വർഗ്ഗീസ്, റീന – ലിജോ ഏബ്രഹാം, രൂത്ത് – സെൽബി കുരുവിള.

വാർത്ത: സാം മാത്യു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ