Thursday, August 27, 2026
Homeഅമേരിക്കഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ് എ ഇലക്ഷൻ കൺവൻഷൻ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ് എ ഇലക്ഷൻ കൺവൻഷൻ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു

ജോസഫ് ഇടിക്കുള (ഐഒസി, യുഎസ് എ ജനറൽ സെക്രട്ടറി)

ന്യൂ യോർക്ക് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ് എ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളാ ഇലക്ഷൻ കൺവൻഷൻ ക്യാമ്പയിൻ ചെയർമാനും ഹരിപ്പാട് മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയുമായ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു, മാവേലിക്കരയിലെ യുഡിഫ് സ്ഥാനാർഥി മുത്താര രാജ് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു, ഏപ്രിൽ 9 ന് നടക്കുന്ന കേരളാ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ക്യാമ്പയിനിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കൊണ്ഗ്രെസ്സ് പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് എന്ന ബാനറിൽ ഒന്നിച്ചു ചേർന്ന് കേരളത്തിലെ യുഡിഫ് സ്ഥാനാർത്ഥികളെ വിജയത്തിലെത്തിക്കുന്നതിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നത് വളരെ ഊർജം നൽകുന്നുവെന്ന് രമേശ്‌ ചെന്നിത്തല, വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ യുഡിഎഫിന് കേരളത്തിൽ നിലവിലുള്ളതെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഫ് നേടിയ തിളക്കമാർന്ന വിജയം നിയമസഭാതിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും ഉറപ്പുണ്ടെന്ന് ശ്രീ രമേശ്‌ ചെന്നിത്തല തന്റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു

തുടർന്ന് മാവേലിക്കരയുടെ യുഡിഫ് സ്ഥാനാർഥി മുത്താര രാജ് പ്രവർത്തകരോട് സംസാരിച്ചു, വളരെ മികച്ച പ്രതികരണമാണ് തനിക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും ഇത്തവണ മാവേലിക്കര കൊണ്ഗ്രെസ്സ് തിരിച്ചു പിടിക്കുമെന്നും മുത്താര രാജ് പ്രതീക്ഷ പങ്കുവച്ചു, എല്ലാവരുടെയും സഹായസഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു,

കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായരുടെ അധ്യക്ഷപ്രസംഗത്തോട് കൂടി ആരംഭിച്ച യോഗത്തിൽ ചെയർമാൻ പോൾ കറുകപ്പള്ളി, ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, നാഷണൽ ജനറൽ സെക്രട്ടറി രാജീവ് മോഹൻ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രെഷറർ ഡോ. മാത്യു വർഗീസ്, മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, വൈസ് ചെയർമാൻ ജയചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സജി കരിമ്പന്നൂർ, തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം,സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ,ജോർജ് ജെ കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ,ട്രെഷറർ ഡോ. മാത്യു വർഗീസ്,ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്,ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്,ഉഷാ ജോർജ്,ജോൺ വർഗീസ് കാനഡയിൽ നിന്ന് പ്രസിഡന്റ് സന്തോഷ് പോൾ, റെനിൽ, അനൂപ് നായർ മിജിലേഷ് വാഴപ്പള്ളിൽ എ ഖാദർ,ഓസ്‌ട്രേലിയയിൽ നിന്ന് ബിനു, ടിറ്റോ ന്യൂ ജേഴ്‌സി പ്രസിഡന്റ് ജെയിംസ് ജോർജ്, ചെയർമാൻ ബിജു വലിയകല്ലുങ്കൽ, ജസ്റ്റിൻ ജേക്കബ് (ഹ്യുസ്റ്റൻ) ജോഫി ജേക്കബ്, മാത്യു നൈനാൻ (ഡാളസ്), എലിയാസ് പോൾ, ഡാനിയേൽ, ചാക്കോ കുര്യൻ (ഫ്ലോറിഡ) വിഭാ ജോസഫ് (അറ്റ്ലാന്റ) ബൈജു, സോണി തോമസ്, അജി കോട്ടായിൽ ബിജു കുര്യൻ, എം വി ജോർജ്,ഷെറിൻ, സജി, ജോൺ വർഗീസ്,അലൻ ജോൺ, അജയ് അലക്സ്, ബേബി ഫിലിപ്പ്, ഷാന്റി വർഗീസ്, സാം മത്തായി മാധ്യമ പ്രവർത്തകരായ പി പി ചെറിയാൻ,എ സി ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം കോൺഗ്രസ് പ്രവർത്തകർ ടീം യൂ ഡി എഫിന് ആശംസകൾ അർപ്പിച്ചു.

ജോസഫ് ഇടിക്കുള (ഐഒസി, യുഎസ് എ ജനറൽ സെക്രട്ടറി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ