Friday, July 17, 2026
Homeഅമേരിക്കഇന്ത്യാ പ്രസ്സ് ക്ലബ്‌ ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ അന്തരിച്ചു.

ഇന്ത്യാ പ്രസ്സ് ക്ലബ്‌ ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ അന്തരിച്ചു.

ഷാജി രാമപുരം

ഡാളസ് : ഇന്ത്യാ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ (67) അന്തരിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും ആയിരുന്നു.

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസിന്റെ തുടക്കം മുതല്‍ സന്തത സഹചാരിയായിരുന്ന രവി എടത്വായുടെ വിയോഗത്തില്‍ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം അറിയിച്ചു.

ഏഷ്യാനെറ്റിലെ യുഎസ് വീക്കിലി റൗണ്ട് അപ്ന്റെ ടെക്‌സാസിലെ മുൻ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിയുടെ ടെക്‌സാസ് റീജിയണല്‍ മാനേജരുമായിരുന്നു. അമേരിക്കയിൽ നിന്നുള്ള എല്ലാ മലയാള ദൃശ്യ മാധ്യമങ്ങൾക്കും വളരെ സഹായിയായിരുന്നു.

ഡാളസ് മലയാളികള്‍ക്ക് സുപരിചിതനും സിയാന സ്റ്റുഡിയോ ഉടമയും ആയിരുന്ന രവികുമാർ കേശവൻ എന്ന രവി എടത്വാ തിരുവല്ല തലവടി പുന്നശ്ശേരില്‍ കുടുംബാംഗമാണ്. ഭാര്യ: സൈനബ രവികുമാര്‍, മക്കള്‍: സിയാന, അപ്പൂസ്. മരുമകന്‍: പ്രേം അയ്യര്‍.

ശവസംസ്‌ക്കാരം മാര്‍ച്ച് 16 ശനിയാഴ്ച.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com