Friday, October 9, 2026
Homeഅമേരിക്കഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്, ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ പ്രണാമം

ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്, ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ പ്രണാമം

ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധൻറെ നിര്യാണത്തിൽ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

ഫൊക്കാന മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനും ഇപ്പോൾ അസോസിയേഷൻ പ്രസിഡന്റും കൂടിയായ സജി എം പോത്തന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ലോകം അറിയുന്ന പ്രെവാസി സംഘടനയായി ഫൊക്കാനയെ വളർത്തുവാൻ അദ്ദേഹത്തിന് സാധിച്ചതും,, ഹഡ്സൺ വാലി മലയാളീ അസോസിയേഷനെ ഫൊക്കാനയുടെ മുൻനിരയിൽ എത്തിക്കാൻ ശ്രെമിച്ചതും യോഗത്തിൽ അനുസ്മരിച്ചു.

നാലര പതിറ്റാണ്ടായി അമേരിക്കൻ മലയാളികളുടെ ഇടയിൽ സ്വാധീനം ചെലുത്താൻ സാധിച്ച വെക്തിയാണദ്ദേഹം. അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് കെ ആർ നാരായണനോടൊപ്പം ചേർന്ന് ഒരു മലയാളീ കൂട്ടായ്‌മയ പടുത്തുയർത്തിയതാണ് ഫൊക്കാന.

ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ സെക്രട്ടറി ടോം നൈനാൻ, ട്രെഷറർ വിശ്വനാഥൻ കുഞ്ഞുപിള്ളൈ, മുൻ പ്രസിഡന്റ് ജിജി ടോം, മെമ്പർ അജി കളീക്കൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ, ഡോ. എം. അനിരുദ്ധൻറെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും, കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ