Thursday, August 27, 2026
Homeഅമേരിക്കഹൂസ്റ്റൺ സെന്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ ആഗസ്റ്റ് 16ന്

ഹൂസ്റ്റൺ സെന്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ ആഗസ്റ്റ് 16ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ : സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ വലിയ പെരുന്നാൾ ആഗസ്റ്റ് 16ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് ആഗസ്റ്റ് 9 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ നിർവഹിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 1 മുതൽ 13 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന, തുടർന്ന് നേർച്ച എന്നിവ ഉണ്ടായിരിക്കും.

ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബാനയോടെ പതിനഞ്ചുദിവസത്തെ നോമ്പിന്റെ സമാപനം (നോമ്പുവിടൽ) നടക്കും. തുടർന്ന് റവ. ഫാ. പി. കെ. വർഗീസ് ഭക്തിനിർഭരമായ വചനപ്രഘോഷണം നടത്തും.

ആഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് റവ. ഫാ. പി. കെ. വർഗീസിന്റെ വചനപ്രഘോഷണവും നടക്കും. തുടർന്ന് ഭക്തിനിർഭരമായ റാസയും നേർച്ചയും ഉണ്ടായിരിക്കും.

ആഗസ്റ്റ് 16 ഞായറാഴ്ചയാണ് പ്രധാന പെരുന്നാൾ ദിനം. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തിനുശേഷം റവ. ഫാ. പി. കെ. വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പീക്കും. തുടർന്ന് റാസ, പെരുന്നാൾ വാഴ്‌വ് സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക ട്രസ്റ്റി ശ്രീ. അനിൽ എബ്രഹാം, സെക്രട്ടറി ശ്രീ. മോൻസൺ പുന്നൂസ്, പെരുന്നാള്‍ കൺവീനർ ഷാജി പുളിമൂട്ടിൽ എന്നിവർ അറിയിച്ചു. വിശ്വാസികളെയും സുഹൃത്തുക്കളെയും ഏവരെയും അനുഗ്രഹീതമായ പെരുന്നാൾ ആഘോഷങ്ങളിൽ നേർച്ച കാഴ്ചകളോടെ പങ്കുചേരുന്നതിനായി സെന്റ് മേരീസ് ഇടവക ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

വാർത്ത: ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ