Sunday, June 7, 2026
Homeഅമേരിക്കഅമേരിക്കൻ മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് അന്തരിച്ചു.

അമേരിക്കൻ മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് അന്തരിച്ചു.

വാർത്ത: എ.സി.ജോർജ്

ഹ്യൂസ്റ്റൻ: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ജോർജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ അന്തരിച്ചു. ജൂൺ 6, ശനിയാഴ്ച വൈകുന്നേരം 7.55 നാണു അന്ത്യം. കുറച്ചുനാളുകളായി വിവിധ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു, ചികിത്സയിലും ആയിരുന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി ഏലിയാമ്മ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.

ബൃഹത്തായ അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം ഒക്കെയായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻറെ ആയിട്ടുണ്ട്. നിലവിൽ ജോർജ് മണ്ണിക്കരോട്ട് ” മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡണ്ട് കൂടിയാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ, ഹ്യൂസ്റ്റൻ പ്രസിഡണ്ടായിട്ടും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും, അതുപോലെ കേരള ലിറ്റററി ഫോം യുഎസ്എ പ്രവർത്തകരും അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾ പിന്നീട്.

വാർത്ത: എ.സി.ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com