Tuesday, October 6, 2026
Homeഅമേരിക്കഡാലസ്സിനെ സംഗീത സാന്ദ്രമാക്കാൻ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 2025

ഡാലസ്സിനെ സംഗീത സാന്ദ്രമാക്കാൻ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 2025

ഡാളസ് : ഡാലസിലെ മലയാളി സമൂഹത്തിന് ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ . 2025 ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ 8:00 വരെ കരോൾട്ടൺ ഗുഡ് എലിമെന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ, DFW മേഖലയിലുള്ള കേരള ക്രൈസ്തവ ദേവാലയങ്ങളിലെ മികച്ച ഗായകസംഘങ്ങളുടെ ഹൃദയഹാരിയായ സംഗീതം മുഴുങ്ങുന്നു.

“FREEDOM FROM WORRY AND ANXIETY ” എന്ന കാലിക പ്രാധാന്യമുള്ള വിഷയത്തെപ്പറ്റി ദേശീയ അന്തർദേശീയ വേദികളിൽ ശ്രദ്ധേയനായ പ്രഭാഷകൻ ജോൺ കുരിയൻ കോട്ടയം, ഹൃദയത്തെ സ്പർശിക്കുന്ന ഭാഷയിൽ ആധികാരികമായി സംസാരിക്കുന്നു.

ക്രൈസ്തവ മാധ്യമ രംഗത്തു ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള LIFE FOCUZ മീഡിയയും BBC കാരോൾട്ടണും ചേർന്നാണ് ഈ സംഗീത ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം മെസ്ക്വിറ്റിൽ നടന്ന സ്റ്റീഫൻ ദേവസ്സി ക്രിസ്തീയ സംഗീതനിശ LIFE FOCUZ മീഡിയ ഒരുക്കിയ ഒരു അവിസ്മരണീയ അനുഭവമായിരുന്നു.

DFW മേഖലയിലുള്ള എല്ലാ മലയാളികളെയും ഈ സംഗീത ആഘോഷത്തിന്റെ ഭാഗമാകാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ