Sunday, July 5, 2026
Homeഅമേരിക്കഫോമ ഇലക്ഷൻ 2026 : മാത്യു ചെരുവിൽ - ചീഫ് ഇലക്ഷൻ കമ്മീഷണർ, ജോർജ്...

ഫോമ ഇലക്ഷൻ 2026 : മാത്യു ചെരുവിൽ – ചീഫ് ഇലക്ഷൻ കമ്മീഷണർ, ജോർജ് മാത്യു, മാത്യു ജോഷ്വാ – ഇലക്ഷൻ കമ്മീഷണർമ്മാർ

ന്യൂയോർക്ക് : ജൂലൈ 30 മുതൽ ആഗസ്ത് 2-)0 തീയതി വരെ, ഹ്യൂസ്റ്റനിൽ അരങ്ങേറുന്ന ഫോമയുടെ ഒമ്പതാമത് അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന പുതിയ ഭാരവാഹികളുടെ ഇലക്ഷൻറെ സുഗമമായ നടത്തിപ്പിനുവേണ്ടി, ഫോമ നാഷണൽ കമ്മിറ്റി ഇലക്ഷൻ കമ്മീഷനെ നിയമിച്ചു. മുതിർന്ന നേതാവ് മാത്യു ചെരുവിൽ (ഡിട്രോയിറ്റ്‌ ) ആണ് ചീഫ് ഇലക്ഷൻ കമ്മീഷണർ. ജോർജ് മാത്യു സി.പി.എ (ഫിലാഡൽഫിയ), മാത്യു ജോഷ്വാ (ബോബി – ന്യൂയോർക്ക്) എന്നിവരെ ഇലക്ഷൻ കമ്മീഷണർമ്മാരായും തെരെഞ്ഞെടുത്തു.

ചീഫ് ഇലക്ഷൻ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട മാത്യു ചെരുവിൽ ഫോമയുടെ പ്രഥമ അഡ്വൈസറി ബോർഡ് ചെയർമാനായിരുന്നു. 1984 മുതൽ ഡിട്രോയിറ്റ് മലയാളി അസ്സോസിയേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാത്യു, ആ സംഘടനയുടെ സെക്രട്ടറിയായും, പ്രസിഡന്റായും നിരവധി തവണ സേവനം ചെയ്തിട്ടുണ്ട്. ഫോമയുടെ മുൻ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ കൂടിയായ മാത്യു ചെരുവിൽ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.

ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോർജ് മാത്യു സി.പി.എ, ഫോമയുടെ സ്‌ഥാപക നേതാക്കളിൽ പ്രമുഖനും, മുൻ പ്രസിഡന്റും ആണ്. ഫിലാഡൽഫിയ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംഘടനയായ “കല” യുടെ സ്‌ഥാപകനും മുൻ പ്രസിഡന്റുകൂടിയായ ജോർജ്‌ മാത്യു, ഫോമയുടെ മുൻ ഇലക്ഷൻ കമ്മീഷണർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഫിലാഡൽഫിയിലെ സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായ മാത്യു, ഫിലാഡൽഫിയ സിറ്റി ഹ്യൂമൻ റൈറ്സ് കമ്മീഷണർ, പെൻസിൽവാനിയ സ്റ്റേറ്റ് ഗവർണരുടെ ഉപദേശക സമിതി അംഗം, ചേംബർ ഓഫ് കോമേഴ്‌സ് അംഗം, ഫിലാഡൽഫിയ സിറ്റി ടാക്സ് റിവ്യൂ ബോർഡ് അംഗം തുടങ്ങി നിരവധിയായ പ്രവർത്തന രംഗങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഷോളി കുമ്പിളുവേലി – ഫോമ പി.ആർ.ഓ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com