Wednesday, June 17, 2026
Homeഅമേരിക്കപീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ഫിലദൽഫിയയിൽ ഞായറാഴ്ച പ്രാർത്ഥനാ സംഗമം

പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ഫിലദൽഫിയയിൽ ഞായറാഴ്ച പ്രാർത്ഥനാ സംഗമം

മീഡിയ ടീം

യു എസ് സെനറ്റർ ഡേവ് മക്കോർമിക് , കോൺഗ്രസ് അംഗം ഡാൻ മ്യുസെർ എന്നിവർ മുഖ്യാതിഥികൾ

ഫിലദൽഫിയ : ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളിലെ വിശ്വാസ സമൂഹങ്ങൾക്കായി ഫിലദൽഫിയായിൽ പ്രാർത്ഥന സംഗമം സംഘടിപ്പിക്കുന്നു. എക്ലിഷ്യ യുണൈറ്റഡ് ഇന്റർനാഷനൽ എന്ന രാജ്യാന്തര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ ഏപ്രിൽ 27 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഫിലദൽഫിയ ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി ( 455 Tomlinson Rd, Philadelphia, PA 19116) നടക്കുന്ന പരിപാടിയിൽ യു എസ് സെനറ്റർ ഡേവ് മക്കോർമിക് , യു എസ് കോൺഗ്രസ് അംഗം ഡാൻ മ്യുസെർ എന്നിവർ മുഖ്യാതിഥികളായിരിക്കും. പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ജോ പിക്കോസിയും ചടങ്ങിൽ സംബന്ധിക്കും .

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഇവാൻജെലിസ്റ്റ് ജോഗ്‌നം പാർക്ക് (ഉത്തര കൊറിയ) ഡോ.ഇല്യാൻ ഫ്രീമാൻ (നൈജീരിയ) ഡോ. റൂബൻ ആസാദ് (പാകിസ്ഥാൻ), ഫിയാക്കൊന പ്രസിഡന്റ് ബിമൽ ജോൺ (ഇന്ത്യ) എന്നിവർ വിഷയാവതരണം നടത്തും. അമേരിക്കൻ ജനപ്രതിനിധികൾ പങ്കെടുക്കുന്ന പാനൽ ചർച്ച, പീഢനങ്ങൾക്കിരയായവരുടെ അനുഭവ സാക്ഷ്യങ്ങൾ , വിവിധ രാജ്യങ്ങളിലെ സഭകൾ അണിനിരക്കുന്ന യൂത്ത് ക്വയർ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ സഭാവിഭാഗങ്ങളെ പ്രതിനിധീകരിച്ചു പുരോഹിതരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. ഡിന്നർ ഉൾപ്പെട്ടിട്ടുള്ള ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എല്ലാ ക്രൈസ്തവ വിശ്വാസികളും സഭാഭേദമെന്യേ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘടകർ അഭ്യർത്ഥിച്ചു .

കൂടുതൽ വിവരങ്ങൾക്ക്: പോൾ വർക്കി (പ്രസിഡന്റ്) -267 – 331- 0020, ബിൽ അല്ലൻ ( ചെയർമാൻ ) – 484 -951 -3305

ecclesiaunitedinternational.org

മീഡിയ ടീം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com