Sunday, February 8, 2026
Homeഅമേരിക്കഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന തണുപ്പ് എന്ന സിനിമയിലെ പാട്ടുകൾ മനോരമ മ്യൂസിക് പുറത്തിറക്കുന്നു.

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന തണുപ്പ് എന്ന സിനിമയിലെ പാട്ടുകൾ മനോരമ മ്യൂസിക് പുറത്തിറക്കുന്നു.

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തണുപ്പ് എന്ന സിനിമ ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോക് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് . വിവേക് മുഴക്കുന്നാണ് ഗാനരചന നിർവഹിച്ചത്. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ.

കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര,
മനോഹരൻ വെള്ളിലോട് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. കൂടാതെ, ബിജിഎം ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ് സഫ്ദർ മർവ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം രതീഷ് കോട്ടുളി തുടങ്ങിയവരും, ശബ്ദസംവിധാനം രതീഷ് വിജയൻ, കളറിസ്റ്റ് ലിജു പ്രഭാകർ, കലാസംവിധാനം ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, എന്നിവരുമാണ് .

കൂടാതെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ യദുകൃഷ്ണ ദയകുമാർ, സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ സെവൻത് ഡോർ, എന്നാവരുമാണ് നിർവ്വഹിക്കുന്നത്.

കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ “തണുപ്പ് ” ഉടൻ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

രവി കൊമ്മേരി .

RELATED ARTICLES

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com